Wednesday, September 17, 2025
spot_img
More

    ഇന്റര്‍വ്യൂവിനും പരീക്ഷയ്ക്കും പോവുമ്പോള്‍ ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ, അത്ഭുതം നടക്കും

    ഇന്റര്‍വ്യൂവിനും പരീക്ഷയ്ക്കും പോകുമ്പോള്‍ ടെന്‍ഷന്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ വചനത്തിന്റെ സംരക്ഷണം തേടിയും വചനത്തിന്റെ കരുത്തിലും ഇന്റര്‍വ്യൂവിലും പരീക്ഷയിലും പങ്കെടുക്കുമ്പോള്‍ നമുക്ക് ശക്തിയുംആത്മവിശ്വാസവും ലഭിക്കും.

    അതുകൊണ്ട് ഇത്തരം അവസരങ്ങളില്‍ നമുക്ക് ചില വചനങ്ങള്‍ ഹൃദിസ്ഥമാക്കേണ്ടതുണ്ട്. അത് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് പറഞ്ഞുകൊടുക്കുകയും വേണം.

    ഇതിലേക്കായി ചില വചനങ്ങള്‍ താഴെ ചേര്‍ക്കുന്നു.

    നിന്റ െൈദവമായ കര്‍ത്താവ് വിജയം നല്കുന്ന യോദ്ധാവ് നിന്റെ മധ്യേ ഉണ്ട്( സെഫാ 3:17)

    ഇതാ എനിക്ക് മുമ്പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു.( മലാക്കി 3:1)

    കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു. അവന്റെ വാക്കുകളിലൊന്നും വ്യര്‍ത്ഥമാകാന്‍ അവിടുന്ന് ഇടവരുത്തിയില്ല( 1 സാമു 3:19)

    എന്റെ നാമത്തില്‍ പിതാവയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും( യോഹ 14;26)

    ഈ വചനങ്ങള്‍ മനപ്പാഠമാക്കിയതിന് ശേഷം ഇവിടെ ആവശ്യമായ നിയോഗങ്ങള്‍ കൂടി ചേര്‍ത്ത് പ്രാര്‍ത്ഥിക്കുക. വചനത്തിന്‌റെ ഉറപ്പ് തീര്‍ച്ചയായും നമ്മുടെ ജീവിതങ്ങളില്‍ നിറവേറും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!