കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അടച്ചിടാന്‍ പോലീസ് തീരുമാനമെടുത്തു. ഏകീകൃതകുര്‍ബാനയെ ചൊല്ലി സംഘര്‍ഷാവസ്ഥ നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുളള തീരുമാനം. ബസിലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കും.
എന്നാല്‍ എറണാകുളം ബസിലിക്കയിലെ ആത്മീയശുശ്രൂഷകളെയോ എറണാകുളം അങ്കമാലി അതിരൂപതാകേന്ദ്രത്തിലെ അനുദിന പ്രവര്‍ത്തനങ്ങളെയോ തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങളൊന്നും അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവരുതെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചതായി പി ആര്‍ ഒ ഫാ. മാര്‍ട്ടിന്‍ കല്ലുങ്കലിന്റെ പ്രസ്താവനയില്‍ പറയുന്നു.