ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള നിരവധി പ്രാര്‍ത്ഥനകളുണ്ട്. അതിലൊരു പ്രാര്‍ത്ഥനയാണ് ചുവടെ കൊടുക്കുന്നത്.
നിത്യനായ പിതാവേ ഈശോയുടെ ഏറ്റവും പരിശുദ്ധ രക്തം ലോകംമുഴുവനിലും അര്‍പ്പിക്കപ്പെടുന്ന ബലികളോട് ചേര്‍ത്ത് ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.
ഈ പ്രാര്‍ത്ഥനയിലൂടെ അനേകം ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നുവെന്നാണ് ഈശോ വിശുദ്ധ ജെര്‍ദ്രൂതിന് നല്കിയദര്‍ശനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
അതുകൊണ്ട് ഈ പ്രാര്‍ത്ഥന നമുക്കും ഏറ്റുചൊല്ലാം. അനേകം ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് നിന്ന് മോചിതരാവട്ടെ. അതുവഴി അവര്‍ നമുക്കുവേണ്ടിയും മാധ്യസ്ഥംയാചിക്കും.