മെക്‌സിക്കോയില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ കരയുന്ന വൈദികനെയാണ് ഈ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.ഫാ. ഏണെസ്റ്റോ മരിയ എന്നാണ് ഈ വൈദികന്റെ പേര്. മെക്‌സിക്കോ രൂപതാംഗമാണ്.
വൈദികന്‍ എന്തിനാണ് കരയുന്നതെന്നാണ് പലരുടെയും സംശയം. വീഡിയോ വൈറലായെങ്കിലും കരച്ചിലിന്റെ കാരണം പിടികിട്ടിയിരുന്നില്ല പലര്‍ക്കും. ഒടുവില്‍ ഒരു പ്രമുഖ മാധ്യമം വൈദികനെ കണ്ടെത്തി കരച്ചിലിന്റെ കാരണം അന്വേഷിച്ചു. അപ്പോള്‍ അതിന് അദ്ദേഹം പറഞ്ഞ മറുപടി അതിശയിപ്പിക്കുന്നതായിരുന്നു.
ദിവ്യകാരുണ്യത്തോടുളള ഭക്തിയാണ് തന്നെ കരയിപ്പിച്ചത്. വര്‍ഷമിത്രയായി ദിവ്യബലി അര്‍പ്പിക്കുന്നതെങ്കിലും താന്‍ ഇപ്പോഴും ഒരു ശിശുവാണ്. ദിവ്യകാരുണ്യത്തിലുള്ള ഈശോയുമായി തനിക്ക് പ്രത്യേക തരം ബന്ധമാണ് ഉള്ളത്.
ഈ വൈദികനെപോലെ ദിവ്യകാരുണ്യത്തോട് അത്രയധികം ഭക്തിയും ബഹുമാനവും സ്‌നേഹവും തോന്നി എന്നാണാവോ നമ്മുടെ കണ്ണുകള്‍ നിറയുന്നത്?