ബെര്‍ദിനാസ്‌ക്ക്: റഷ്യന്‍ പട്ടാളം രണ്ടു യുക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ വേദികരെ അറസ്റ്റ് ചെയ്തു. പരിശുദ്ധകന്യാമറിയത്തിന്റെ പിറവിയുടെ ദേവാലയ വികാരി ഫാ. ഇവാന്‍, ഫാ. ബോദന്‍ എന്നിവരെയാണ് റഷ്യന്‍ പട്ടാളം അറസ്റ്റ് ചെയ്തിരിക്കുന്നത്.
കാരണം വിശദീകരിക്കാതെയായിരുന്നു അറസ്റ്റ്. ഈ അറസ്റ്റ് കാര്യംപുറത്ത് അറിഞ്ഞിരുന്നുമില്ല. എന്നാല്‍ അറസ്റ്റ് വിവരം ലീക്കായതോടെവൈദികരുടെ മേല്‍ വ്യാജക്കുറ്റം ചുമത്തിയിരിക്കുകയാണ്.
സ്‌ഫോടകവസ്തുക്കള്‍ കൈവശമുണ്ടെന്നും ഗറില്ലപ്രവര്‍ത്തനങ്ങളാണ് വൈദികര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നുമാണ് കുറ്റാരോപണങ്ങള്‍. റിഡംപ്റ്ററിസ്റ്റ് വൈദികരാണ് ഇരുവരും.
അനധികൃതമായ തടവിലാക്കലാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ഡോണ്‍സ്‌റ്റെക്ക് എക്‌സാര്‍ക്കേറ്റ് ഈ അറസ്റ്റിനോട് പ്രതികരിച്ചു.