Sunday, February 9, 2025
spot_img
More

    യുക്രെയ്ന്‍ അംബാസിഡറുടെ വസതി ആക്രമിക്കപ്പെട്ടു

    കീവ്: പരിശുദ്ധ സിംഹാസനത്തിന്റെ യുക്രെയ്ന്‍ അംബാസിഡര്‍ ആന്‍ഡ്രിയ് യുറാഷിന്റെ വസതിക്ക് നേരെ ആക്രമണം. അംബാസിഡര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. .ഡിസംബര്‍ രണ്ടിനായിരുന്നു ആക്രമണം. ആക്രമണത്തെ അപലപിച്ചുകൊണ്ട് അംബാസിഡര്‍ ട്വീറ്റ് ചെയ്തു.

    മൃഗീയമായ പ്രവൃത്തിയാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഇതാരാണ് ഈ പ്രവൃത്തി ചെയ്യാന്‍ ഉത്തരവിട്ടതെന്ന് സംശയം ഉന്നയിച്ചിട്ടുണ്ട്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദധം ആരംഭിച്ചപ്പോള്‍ പരിശുദ്ധസിംഹാസനത്തിന്റെപിന്തുണ യുക്രെയ്‌നായിരിക്കുമെന്ന് അംബാസിഡര്‍ വ്യക്തമാക്കിയിരുന്നു.

    വത്തിക്കാന്റെ വെബ്‌സൈറ്റ് കഴിഞ്ഞദിവസം ഹാക്ക് ചെയ്യാന്‍ശ്രമം നടത്തിയതും ഈ ആക്രമണവുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെയായിരുന്നു അംബാസിഡറുടെ താമസസ്ഥലം ആക്രമിക്കപ്പെട്ടത്. റഷ്യയിലേക്കാണ് സംശയത്തിന്റെ മുനകള്‍ നീളുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!