Thursday, April 3, 2025
spot_img

സാന്താക്ലോസിന്റെ യഥാര്‍ത്ഥ പേര് അറിയാമോ?

ക്രിസ്തുമസ് കാലമായി. എന്നാല്‍ ക്രിസ്തുമസ് കാലത്ത് മാത്രമല്ല എപ്പോഴും നമ്മുടെ മനസ്സില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്ന ഒരു ഓര്‍മ്മയാണ് സാന്താക്ലോസ്. സാന്തായുടെ മഞ്ഞുപോലെത്തെ താടിയും തൊപ്പിയും രൂപവുമെല്ലാം നമ്മെ എന്നും ആകര്‍ഷിക്കാറുണ്ട്. അതോടൊപ്പം തന്നെ സാന്താ നല്കുന്ന സമ്മാനങ്ങളുടെപെരുമഴകള്‍ നമ്മെയെന്നും രസിപ്പിക്കാറുമുണ്ട്.

ക്രിസ്തുമസുമായി ബന്ധപ്പെട്ട ഏറ്റവും മനോഹരമായ പുരാവൃത്തമാണ് സാന്താക്ലോസ്. എന്നാല്‍ സന്താ്‌ക്ലോസിന്റെ യഥാര്‍ത്ഥ പേരെന്താണ്? ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സാന്തായ്ക്ക് പലപേരുകളുണ്ട്. ഫാദര്‍ ക്രിസ്തുമസ്, ക്രിസ് ക്രിങ്‌ലെ,സെന്റ് നിക്ക് തുടങ്ങിയവയൊക്കെ ആ പേരുകളില്‍ ചിലതുമാത്രമാണ്.

യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന, സെന്റ് നിക്കോളാസിനെ ആസ്പദമാക്കിയാണ് സാന്താക്ലോസ് എന്ന സങ്കല്പം രൂപപ്പെട്ടിരിക്കുന്നത്. sinterklssa എന്ന ഡച്ച് വാക്കില്‍ നിന്നാണ് സാന്താക്ലോസ് എന്ന പേര് രൂപപ്പെട്ടത്. അത് ലാറ്റിനാകുമ്പോള്‍ sanctus nicolaus എന്നായി. അത് ഇപ്പോള്‍ nikolaos ആയി.

നാലാം നൂറ്റാണ്ടില്‍ മീറായിലാണ് സെന്റ് നിക്കോളാസ് ജീവിച്ചിരുന്നത്. ഇന്ന് സെന്റ് നിക്കോളാസിനെക്കാള്‍ സാന്താക്ലോസ് എന്ന പേരാണ് വ്യാപകമായി പ്രചരിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!