Sunday, February 9, 2025
spot_img
More

    കൃപാസനം മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന: ധന്യാമേരി വര്‍ഗീസിന്റെ സാക്ഷ്യത്തിന് പിന്നാലെ സീരിയല്‍ താരം അശ്വതിയുടെ സാക്ഷ്യവും…

    നടി ധന്യാമേരി വര്‍ഗീസ് കൃപാസനം ഉടമ്പടി പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ അനുഭവസാക്ഷ്യം വെളിപെടുത്തിയത് ഏറെ വിവാദമായിരുന്നു. ധന്യാമേരി വര്‍ഗ്ഗീസിനെതിരെ ഒരുസംഘം ആളുകള്‍ ചീത്ത വിളികളും പരിഹാസങ്ങളുമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ മറ്റൊരു കൂ്ട്ടര്‍ അനുകൂലിച്ചും പ്രത്യക്ഷപ്പെട്ടിരുന്നു.

    വിവാദങ്ങളുടെ ആ തരംഗം കെട്ടടങ്ങിയപ്പോള്‍ ഇപ്പോഴിതാ മറ്റൊരു സീരിയല്‍താരം അശ്വതി, ധന്യാമേരിയെ അനുകൂലിച്ചും കൃപാസനം വഴിയുള്ള തന്റെ അനുഭവസാക്ഷ്യം വെളിപെടുത്തിയും ഒരുകുറിപ്പ് എഴുതിയിരിക്കുന്നു. ഈ കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

    അശ്വതി എഴുതിയ കുറിപ്പില്‍ നിന്ന്:

    2018 അവസാനം – 2019 തുടക്കം ആണ് ജീവിതത്തിൽ നേരിടാവുന്നതിൽ വെച്ചു ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങൾക്ക് ഉണ്ടായിരുന്നു. നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകൾ, ചുറ്റിനും നിൽക്കുന്നത് കൂടെ നിന്ന് തകർത്തവരും, ഒന്ന് തകർന്നപ്പോൾ നൈസായി ഒഴിഞ്ഞു പോയവരും. ഞങ്ങളെ മനസിലാക്കിയവർ ഉണ്ടെങ്കിലും കൈയിലെണ്ണാവുന്ന വളരെ ചുരുക്കം പേർ.ജീവിക്കണോ മരിക്കണോ എന്നുള്ള ആലോചനയുടെ നാളുകൾ..ആ സമയത്ത് എന്റെ നാത്തൂൻ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത്.ഞാൻ കൃപാസനം വെബ്സൈറ്റിൽ കയറി നോക്കി അതിൽ “Light a candle request prayer” എന്ന് കണ്ടപ്പോൾ ഞാൻ അതിൽ ഞങ്ങൾക്ക് സംഭവിച്ച വിഷമങ്ങളും ഒരു വഴി കാണിച്ചു തരാനും മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിച്ചുകൊണ്ട് ഒരു പ്രയർ റിക്വസ്റ്റ് എഴുതി അയച്ചു . സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ല.ഒരു കച്ചിത്തുരു കിട്ടുക എന്നൊക്കെ പറയുന്നപോലെ ഞങ്ങൾക്ക് ഒരു ജീവിത മാർഗം ആണ് മാതാവ് തെളിയിച്ചു തന്നത്. ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നുണ്ട് ആ ഒരു prayer requestലൂടെ ആണ് ഞങ്ങൾക്ക് അത്ഭുതം നടന്നത് എന്ന്.വിശ്വാസമില്ലാത്തവരുടെ വിശ്വാസം പോലെതന്നെ ആണല്ലോ വിശ്വസിക്കുന്നവരുടെ വിശ്വാസം…ഏതു??അതുകൊണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കാതിരിക്കട്ടെ.. ഇതിന്റെ പേരിൽ കളിയാക്കിയും പരിഹസിച്ചും സമയം കളയാൻ നിൽക്കാതെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളത് ചെയ്ത് തീർക്കൂ.. കാരണം “പുല്ലിന് തുല്യംമേ നരനുടെ നാളുകൾ ”

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!