എറണാകുളം:എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആർച്ച്ബിഷപ് ഹൗസിനു മുന്നിൽ അതിരൂപതാ സംരക്ഷണ സമിതിയും അല്മായ മുന്നേറ്റസമിതിയും സമരം നടത്തുന്ന സാഹചര്യത്തിൽ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മാർ താഴത്ത് നൽകിയ ഹർജിയിൽ ജസ്റ്റീസ് അനു ശിവരാമന്ർറേതാണ് ഈ ഉത്തരവ്.
ഹർജിയിൽ എതിർ കക്ഷികളായ അതിരൂപത സംരക്ഷണസമിതിക്കും അൽമായ മു ന്നേറ്റ സമിതിക്കും നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഹർജി നാളെ വീണ്ടും പരിഗണിക്കും.