ഗ്വാഡെലൂപ്പെ മാതാവിന്റെ ചിത്രം നമുക്കേറെ പരിചിതമാണ്. എന്നാല്‍ ഈ ചിത്രത്തില്‍ ചില ആത്മീയമായപ്രതീകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതും അതിന് അര്‍ത്ഥമുണ്ടെന്നതും പലര്‍ക്കും അറിയില്ല. എന്തൊക്കെയാണ് ഗ്വാഡെലൂപ്പെ മാതാവിന്റെ ചിത്രത്തിന്റെ പ്രത്യേകതകളെന്ന് നോക്കാം.
തദ്ദേശവാസികളുടെ ത്വക്കിന്റെ നിറമാണ് ഗ്വാഡെലൂപ്പെമാതാവിനുമുള്ളത്. മെ്ക്‌സിക്കോയുടെയും സ്്‌പെയ്‌ന്റെയും സ്ങ്കരരൂപമാണ് ഈ മാതാവ്. ഇതിന്റെ അര്‍ത്ഥം ഗ്വാഡെലൂപ്പെ മാതാവ് സകലജനങ്ങള്‍ക്കും വേണ്ടിയുള്ള മാതാവ് എന്നാണ്. താഴേയ്ക്ക് കുമ്പിട്ട അമ്മയുടെ കണ്ണുകള്‍ എളിമയെയാണ് സൂചിപ്പിക്കുന്നത്.
താന്‍ ദൈവമല്ലെന്ന് തന്നെയാണ് ഇതിന്റെ അര്‍ത്ഥം. ആ നോട്ടത്തില്‍ മാതൃസഹജമായ അനുകമ്പയും സ്‌നേഹവും വാത്സല്യവും നിറഞ്ഞിരിക്കുന്നു. അഴിച്ചിട്ടിരിക്കുന്ന മുടി അമ്മ കന്യകയാണ് എന്നതിന്റെ സൂചനയാണ്. അമ്മ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നാലുപൂക്കളുടെ ചിത്രീകരണമുണ്ട്. ഇത് ഭൂമിയിലെ നാലു കാലാവസ്ഥകളുടെ പ്രതീകമാണ്.
പ്രാര്‍ത്ഥിക്കുന്ന വിധത്തില്‍ കൈകള്‍കൂപ്പിയാണ് മാതാവ് നില്ക്കുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടി മാധ്യസ്ഥം യാചിക്കുന്നതിന്റെ സൂചകമാണ് ഇത്. അരക്കെട്ടിനോട് ചേര്‍ന്നുള്ള റിബണ്‍ വ്യക്തമാക്കുന്നത് കുട്ടിയോടുകൂടിയവളാണ് അവളെന്നാണ്. കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മെഡല്‍ കുരിശോടുകൂടിയാണ്.
യേശുക്രിസ്തുവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവളാണ് മറിയം എന്നതാണ് ഇത് വ്യക്തമാക്കുന്നത്.