പ്രാര്‍്ത്ഥിക്കാനുളള,ദൈവൈക്യത്തില്‍ ജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്താണെന്ന് അറിയാമോ….അത് ഈശോ എന്ന നാമം ഉരുവിട്ടുകൊണ്ടിിരിക്കുക എന്നതാണ്.
ആകാശത്തിന് താഴെ മറ്റൊരു നാമവുംമനുഷ്യരക്ഷയ്ക്കായിനല്കപ്പെട്ടിട്ടില്ല ഈശോഎന്ന നാമമല്ലാതെ എന്നാണല്ലോ തിരുവചനം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് ഈശോയുടെ പരിപാവനമായ നാമം എപ്പോഴും വിളിച്ചുകൊണ്ടിരിക്കുക.
എത്ര തിരക്കുള്ളവര്‍ക്കും പ്രാര്‍ഥിക്കാവുന്ന പ്രാര്‍ത്ഥനയാണല്ലോഇത്. ഈശോ എന്ന് നാം വിളിക്കുമ്പോള്‍ ഈശോയ്ക്ക് ആ വിളി കേള്‍ക്കാതിരിക്കാനാവില്ല. മറ്റുളളവര്‍ നമ്മെ പേരുവിളിക്കുമ്പോള്‍ നമ്മള്‍ തിരിഞ്ഞുനോക്കുന്നതുപോലെതന്നെയാണ് ഇത്.
നമ്മള്‍ വിളിക്കുമ്പോള്‍ ഈശോയ്ക്ക് തിരിഞ്ഞുനോക്കാതിരിക്കാനാവില്ല. അനുഗ്രഹിക്കാതെപോകാനുമാവില്ല. അതുകൊണ്ട് നമുക്ക് ഈശോയെവിളിച്ചുകൊണ്ടിരിക്കാം..
ഈശോ..ഈശോ.. ഈശോയേ..നമ്മുടെ ചിന്തയിലും വിചാരത്തിലുംവാക്കിലും നോക്കിലും എല്ലാം ഈശോ നിറയട്ടെ..