ഡിസംബര്‍ 12 ന് ആയിരുന്നുവല്ലോ ഗാഡ്വെലൂപ്പെ മാതാവിന്റെ തിരുനാള്‍. അമേരിക്കയുടെ പ്രത്യേക മാധ്യസ്ഥയാണ് ഗാഡ്വെലൂപ്പെ മാതാവ്.1531ല്‍ ജൂവാന്‍ ഡിയാഗോയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്താണ് ഇന്ന് ഗാഡ്വെലൂപ്പെ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്.20 മില്യന്‍ തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഇവിടെയെത്തിച്ചേരുന്നത്.
ഈ അത്ഭുതതീര്‍ത്ഥാടനകേന്ദ്രത്തില്‍ 1941 ല്‍ വിശുദ്ധ ബലിയര്‍പ്പി്ച്ചതിന്റെ അപൂര്‍വ്വചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ലോസ് ആഞ്ചല്‍സ് അതിരൂപതാധ്യക്ഷന്‍ ജോണ്‍ ജോസഫ് കാന്റ് വെല്‍ ദിവ്യബലിയര്‍പ്പിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് ഇത്. മനോഹരമായ ചിത്രം എന്നാണ് ഇതേക്കുറിച്ചുള്ള സോഷ്യല്‍ മീഡിയായിലെ പ്രതികരണങ്ങള്‍.
ഗാഡ്വെലൂപ്പെ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.