Thursday, November 21, 2024
spot_img
More

    കഷ്ടതകളില്‍ സുനിശ്ചിതമായ തുണയാകുന്ന കര്‍ത്താവിനെ വിളിക്കൂ, അവിടന്ന് നമ്മെ രക്ഷിക്കും

    ഏതൊക്കെ രീതിയിലുള്ള കഷ്ടതകളിലൂടെ, ബുദ്ധിമുട്ടുകളിലൂടെയാണ് നാം ഓരോരു്ത്തരും കടന്നുപോകുന്നത്. രോഗങ്ങളും സാമ്പത്തികപ്രതിസന്ധികളും സഹായിക്കാന്‍ആരുമില്ലാത്ത അവസ്ഥകളും നമ്മുടെ കഷ്ടതകളുടെ ഭാരം വര്‍ദ്ധിക്കുന്നു.

    സഹായിക്കാന്‍ കരുത്തുള്ളവരും സാമ്പത്തികമുളളവരും വാതിലുകള്‍ കൊട്ടിയടയ്ക്കുമ്പോള്‍, ദയയുണ്ടാവുമെന്ന് കരുതിയവര്‍ നിര്‍ദ്ദാക്ഷിണ്യം പെരുമാറുമ്പോള്‍ അതൊക്കെയും നമ്മുടെ കഷ്ടതകള്‍ ഇരട്ടിയാക്കുന്നു. ഇതെല്ലാം മനസ്സ് മടുത്തുപോകാനുളള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. നാം നിരാശരാകുന്നു.

    എന്നാല്‍ നാം കടന്നുപോകുന്ന എല്ലാകഷ്ടതകളിലും നമുക്ക് തുണയാകുന്ന ഒരേയൊരാള്‍ കര്‍ത്താവ് മാത്രമാണ്. കര്‍ത്താവ് നമ്മെ സഹായിക്കും,രകഷിക്കും.വചനം സാക്ഷ്യപ്പെടുത്തിയകാര്യമാണ് അത്. സങ്കീര്‍ത്തനം 46:1 ഇക്കാര്യം അടിവരയിട്ടുപറയുന്നുണ്ട്.

    ദൈവമാണ്‌നമ്മുടെ അഭയവും ശക്തിയും. കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ്.

    ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് നമ്മുടെ കഷ്ടതകളില്‍ കര്‍ത്താവിനെവിളിച്ചപേക്ഷിക്കാം. അപ്പോള്‍ , ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമധ്യത്തില്‍ അടര്‍ന്നുപതിച്ചാലും നാം ഭയപ്പെടുകയില്ല( സങ്കീ 46:2)

    കര്‍ത്താവേ ഞാനിതാ എന്റെ കഷ്ടതകളില്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. എന്റെ നിസ്സഹായതകളും സങ്കടങ്ങളും ബുദ്ധിമുട്ടുകളും ശാരീരികമാനസിക പ്രയാസങ്ങളും സമര്‍പ്പി്ക്കുന്നു. എന്നെ രക്ഷിക്കണമേ..

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!