Thursday, December 26, 2024
spot_img
More

    കടലില്‍ നിന്ന് കരയിലേക്ക്, പത്തുദിവസവും സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലി അത്ഭുതകരമായി രക്ഷപ്പെട്ട ജീവിതസാക്ഷ്യം

    76കാരനായ ജോ ഡിറ്റോമാസോയും 65 കാരനായ കെവിന്‍ ഹൈഡെയും കടലില്‍ കഴിഞ്ഞത് പത്തുദിവസമാണ് പക്ഷേ ഇന്ന് അവര്‍ ജീവിതതീരത്ത് സുരക്ഷിതരായി കഴിയുന്നു. അതിന് കാരണം ഒന്നേയുള്ളൂ.ദൈവവിശ്വാസം. പ്രതീ്ക്ഷയുടെ കണികപോലും ഇല്ലാതിരുന്ന ആ ദിവസങ്ങളില്‍ അവരെവിശ്വാസത്തില്‍നിലനിര്‍ത്തിയത് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയായിരുന്നു.

    ഭീമാകാരമായ കൊടുങ്കാററില്‍ അവരുടെ ചെറിയ ബോട്ട്് കറങ്ങിമറിയുകയായിരുന്നു. പക്ഷേ ഏതൊക്കെയോ രീതിയില്‍ അവര്‍ പിടിച്ചുനിന്നു. എന്നാല്‍ അത് അതിലേറെ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. വെളളമോ ഭക്ഷണമോ ഇല്ല. ഇന്ധനമില്ല. നാവിഗേഷന്‍ ഉപകരണവും റേഡിയോയും പ്രവര്‍ത്തിപ്പിക്കാന്‍ പവറുമില്ല.

    എങ്കിലും ജോയുടെ മനസ്സില്‍ പ്രത്യാശ നശിച്ചിരുന്നില്ല.കയ്യിലുണ്ടായിരുന്ന കുരിശുരൂപമെടുത്ത് എല്ലാദിവസവും ചുംബിക്കും.സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലും. അദ്ദേഹം പറഞ്ഞു. യാത്രയുടെ തുടക്കം തന്നെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഏറ്റവും മോശമായതിന് വേണ്ടി മനസ്സിനെ ഒരുക്കുന്നുണ്ടായിരുന്നു. ജോയുടെ മകള്‍ ഓര്‍മ്മിക്കുന്നു. കടല്‍യാത്രയ്ക്ക്‌പോയവരെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടാതെ വന്ന സാഹചര്യത്തിലായിരുന്നു അങ്ങനെയൊരു ചിന്ത കടന്നുകൂടിയത്.

    പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമെന്നോണം യുഎസ് കോസ്റ്റ് ഗാര്‍ഡ് ഡിസംബര്‍ 11 ന് ഇവരെ കണ്ടെത്തി. ഒരു ക്രിസ്തുമസ് അത്ഭുതമായിട്ടാണ് ഇരുവരും അതിനെ കാണുന്നത്. ഇരുവരും സുരക്ഷിതരായി ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ തിരിച്ചെത്തി.

    പ്രതികൂലങ്ങള്‍ക്കിടയിലും നിരാശരാകാതെ പ്രാര്‍ത്ഥനയിലൂടെ അത്ഭുതം സംഭവിക്കുമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ഈ ജീവിതങ്ങള്‍ നമ്മെ പ്രചോദിപ്പിക്കട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!