ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവരാണ് നാം. പലതരം നിയോഗങ്ങള്‍ക്കായി ത്യാഗം സഹിക്കാറുമുണ്ട്. പക്ഷേ അങ്ങനെയൊക്കെ ചെയ്യുമ്പോഴും അതില്‍ എന്തുമാത്രം വിശ്വാസം നമ്മുടെ ഉള്ളില്‍കടന്നുവരാറുണ്ട്? നൂറു ശതമാനം വിശ്വാസത്തോടെയാണോ നാം പ്രാര്‍ത്ഥിക്കുന്നത്? പലപ്പോഴും അല്ല എന്നതാണ് ഉത്തരം. കിട്ടിയാല്‍ കിട്ടി,പോയാല്‍ പോയി എന്ന മട്ടാണ് പലര്‍ക്കും. എന്നാല്‍ നാം പ്രാര്‍ത്ഥിക്കേണ്ടത് അങ്ങനെയായിരിക്കരുത്. നമ്മുടെ പലരുടെയും സംശയങ്ങള്‍ക്കുള്ള ഉത്തരമായി വിശുദ്ധ ഗ്രന്ഥം പറയുന്നത് ഇപ്രകാരമാണ്.
സംശയിക്കാതെ വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്ക്ക് തുല്യനാണ്. (യാക്കോബ് 1:6)
നമ്മുടെ പ്രാര്‍ത്ഥനകള്‍ വിശ്വാസത്തോടെയാകട്ടെ. കടല്‍ത്തിരകള്‍ക്ക് ചാഞ്ചാട്ടമുണ്ട്.പക്ഷേ പാറകള്‍ക്ക് ചാഞ്ചാട്ടമില്ല. നമ്മുടെപ്രാര്‍ത്ഥനകളും വിശ്വാസവും പാറമേല്‍ ഉറച്ചുനില്ക്കട്ടെ.