കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞുനില്ക്കുന്നത് ഒരു കത്തോലിക്കാവൈദികനാണ്. ടെക്‌സാസിലെ ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ കമ്മ്യൂണിറ്റിയിലെ ഫാ. ഡേവിഡ് മൈക്കല്‍ മോസസാണ് ഈ വൈദികന്‍.
ക്രിസ്തുമസിന് മുമ്പ് രണ്ടു ദിവസങ്ങളിലായി 18 മണിക്കൂര്‍ തുടര്‍ച്ചയായി കുമ്പസാരം കേട്ട വ്യക്തിയാണ് ഇദ്ദേഹം. അച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 29 കാരനായ ഇദ്ദേഹം സംഗീതജ്ഞന്‍ കൂടിയാണ്. അച്ചന് വേണ്ടി നിരവധി പേര്‍ പ്രാര്‍ത്ഥനകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇദ്ദേഹത്തിന്‌റെ വിശ്വാസതീക്ഷ്ണത എക്കാലവും നിലനില്ക്കാനായി നമുക്കും പ്രാര്‍ത്ഥിക്കാം.