ദൈവത്തിലാണോ നമ്മുടെ പ്രത്യാശ? എങ്കില്‍ ഒരിക്കലും നമുക്ക് നിരാശപ്പെടേണ്ടിവരില്ല. പക്ഷേ അപ്പോഴും പ്രതീക്ഷിച്ച സമയത്ത് പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല.
എന്നാല്‍ ദൈവത്തിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നതെങ്കില്‍ ആ്ത്യന്തികമായി നാം നിരാശപ്പെടില്ല. ബൈബിളിന്റെ ഏടുകളിലൂടെ കടന്നുപോകുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. മോശയുടെ നേതൃത്വത്തിലുള്ള കാനാന്‍ദേശത്തിലേക്കുള്ള യാത്ര നോക്കൂ. പ്രയാസങ്ങള്‍ ഏറെയുണ്ടായിരുന്നു. പ്രതിബന്ധങ്ങളും.
എന്നിട്ടും ദൈവത്തിലുള്ളപ്രത്യാശ അവരെ നിരാശരാക്കിയില്ല. അബ്രഹാം ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചവനായിരുന്നു. സക്കറിയാസും എലിസബത്തും ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചവരായിരുന്നു. ജോസഫുംമറിയവും ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചവരായിരുന്നു. എന്നാല്‍ ഇവരാരും പ്രയാസങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍നിന്നും മുക്തരായിരുന്നില്ല എന്ന് നമുക്കറിയാം.
ലോകരക്ഷകനായ ഉണ്ണിയേശുവിന് ജന്മംകൊടുക്കാനുളള യാത്രയില്‍പോലും ജോസഫും മറിയവുംനേരിട്ടത്പ്രതിസന്ധികളായിരുന്നു. ജീവിതയാത്രയില്‍ നമുക്കും പ്രതിസന്ധികളുണ്ടാവാം.
എന്നാല്‍ ദൈവത്തിലായിരിക്കട്ടെ നമ്മുടെ ശരണം.അപ്പോള്‍ മാത്രമേ നമ്മള്‍ നിരാശരാകാതിരിക്കുകയുള്ളൂ.