ആദിമനുഷ്യന്റെ പാപത്തെയാണ് ഭാഗ്യകാരണമായ അപരാധം എന്ന് വിശേഷിപ്പിക്കുന്നത്.കാരണം ആ പാപം നമുക്ക് രക്ഷകനെ നേടിത്തന്നു. ആദിപാപത്തിന് ശേഷവു മഹത്തരമായ ഔന്നത്യത്തിലേക്ക് മനുഷ്യപ്രകൃതി ഉയര്‍ത്തപ്പെടുന്നതിന് തടസ്സമൊന്നുമില്ല.
തിന്മ സംഭവിക്കാന്‍ ദൈവം അനുവദിക്കുന്നത് അതില്‍ നിന്ന് മഹത്തരമായ നന്മ പുറപ്പെടുവിക്കാന്‍വേണ്ടിയാണ് എന്നാണ് വിശുദ്ധതോമസ് അക്വീനാസ് പറയുന്നത്. പാപം വര്‍ദ്ധിച്ചിടത്ത് ദൈവകൃപ അതിലുമുപരിയായി വര്‍ദ്ധിച്ചുവെന്നാണല്ലോ വിശുദ്ധ പൗലോസ് ശ്ലീഹായും പറയുന്നത്.