അബൂജ: നൈജീരിയായില്‍ നിന്ന് ഇക്കഴിഞ്ഞ 20 ാം തീയതി തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍ സില്‍വെസ്റ്റര്‍ മോചിതനായി. 23 ാം തീയതിയാണ് ഇദ്ദേഹം മോചിതനായത്. എന്നാല്‍ സമീപ ദിവസങ്ങളില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ടു വൈദികര്‍ ഇപ്പോഴും തടങ്കലിലാണ്. 17, 22 എന്നീ തിയതികളിലാണ് മറ്റ് രണ്ടുവൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.
ഈ വര്‍ഷം 20 വൈദികരെയാണ് നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയിരിക്കുന്നത്.ഇതില്‍ ചിലര്‍ മാത്രമേ ജീവനോടെ തിരികെ വന്നിട്ടുള്ളൂ.
ക്രൈസ്തവര്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് നൈജീരിയ.