വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായതായി വത്തിക്കാന്റെ പത്രക്കുറിപ്പ്്. എങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണൈന്നും മെഡിക്കല്‍ ചികിത്സയ്ക്ക് വിധേയനായി കഴിയുകയാണെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണി അറിയിച്ചു.
ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനകളും ആവശ്യപ്പെട്ടിട്ടുണ്ട്.