Tuesday, July 1, 2025
spot_img
More

    വളച്ചൊടിച്ച പ്രസംഗം വൈറലായി: വിശദീകരണവുമായി മാര്‍ റാഫേല്‍ തട്ടില്‍

    പാലാ രൂപതയിലെ പ്രവിത്താനം ഇടവകയില്‍ അഖില്‍ ചാരംത്തൊട്ടിയുടെ പട്ടംസ്വീകരണചടങ്ങില്‍ ഷംഷബാദ് രൂപതാധ്യക്ഷന്‍ മാര് റാഫേല്‍ തട്ടില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള അടര്‍ത്തിയെടുത്ത ഭാഗം വൈറലായി മാറിയിരുന്നു.

    ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ്താഴത്തിനെയും ശക്തന്‍തമ്പുരാന്‍ മാര്‍ക്കറ്റിനെയുംകുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കത്തക്കവിധത്തിലായിരുന്നു പ്രസംഗത്തില്‍ നിന്നുള്ളഒരു ഭാഗം എഡിറ്റ് ചെയ്ത് ചില തല്പരകക്ഷികള്‍ പ്രചരിപ്പിച്ചത്. ഇത് വിവാദമായപ്പോള്‍ ഇതിനുള്ള മറുപടിയും വിശദീകരണവുമായി എത്തിയിരിക്കുകയാണ് മാര്‍ തട്ടില്‍.

    അരമണിക്കൂറോളം ദൈര്‍ഘ്യമുളള പ്രസംഗത്തില്‍ നിന്ന് 30 സെക്കന്റ് മാത്രം കട്ട് ചെയ്താണ് വീഡിയോവൈറലാക്കിയിരിക്കുന്നത്. പ്രസംഗം മുഴുവന്‍ കേള്‍ക്കാത്തവര്‍ക്ക് കട്ട് ചെയ്ത ഈ 30 സെക്കന്റ് വീഡിയോ തെറ്റിദ്ധാരണയുണ്ടാക്കും എന്ന് പലരും അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം ആവശ്യമായിരിക്കുന്നതെന്ന് മാര്‍ തട്ടില്‍ വ്യക്തമാക്കുന്നു.എനിക്കാരോടും ശത്രുതയില്ല. 30 സെക്കന്റ്വ് വീഡിയോ എഡിറ്റ് ചെയ്ത് ദുരുദ്ദേശ്യത്തോടെ വൈറലാക്കിയവരോടുപോലും.

    പക്ഷേ ഞാന്‍ പറഞ്ഞ പ്രസംഗത്തിലെ കാര്യങ്ങള്‍ വളച്ചൊടിക്കാനായി കട്ട്‌ചെയ്ത ഈ ഭാഗം കാരണമാക്കിയതില്‍ എനിക്ക് ദു:ഖമുണ്ട്. ശക്തന്‍തമ്പുരാന്‍ മാര്‍ക്കറ്റ് മോശംസ്ഥലമായിട്ട് ഞാനൊരിക്കലും കരുതിയിട്ടില്ല.പുണ്യപ്പെട്ടസ്ഥലമാണ് അത്. ശക്തന്‍തമ്പുരാന്‍ മാര്‍ക്കറ്റിനെ താഴ്ത്തിക്കെട്ടി സംസാരിച്ചുവെന്ന മട്ടിലുള്ള ആരോപണം ശരിയല്ല. പ്രസംഗം രസകരമായി അവതരിപ്പിക്കാനായി ഒരുപ്രത്യേക ശൈലിയില്‍ പറഞ്ഞതിനെ ഔട്ട് ഓഫ് കോണ്‍ടെക്‌സ്റ്റില്‍അവതരിപ്പിക്കുമ്പോള്‍ അത് അപകടം ചെയ്യുമെന്ന് എനിക്ക് മനസ്സിലായി. അതുപോലെ തന്നെ ആന്‍ഡ്രൂസ്്..പിതാവും ഞാനും ചേട്ടാനുജന്മാരെപോലെയാണ്.

    എന്റെ സീനിയറാണ്. ഞാന്‍ റോമില്‍ ചെന്നപ്പോള്‍ എന്നെ സ്വീകരിച്ചത് താഴത്ത് പിതാവാണ് ഞാന്‍ അദ്ദേഹത്തിന്റെ സഹായമെത്രാനായിരുന്നു. ഒരുപാത്രത്തില്‍ നിന്ന് കഴിക്കാന്‍ മാത്രം ആത്മബന്ധമുള്ളവരാണ്. ഒരിക്കലും അദ്ദേഹത്തെ താഴ്ത്തിക്കെട്ടാന്‍ ദുരുദ്ദേശപരമായി ഞാന്‍ ഉപയോഗിക്കില്ല. അദ്ദേഹം എത്രയോ വലിയവനാണ്. കഴിവുള്ളവനാണ്. രസം പറയുന്ന കൂട്ടത്തില്‍ പറയുന്നതുപോലെ അല്മായര്‍ ചെയ്യുന്ന കാര്യത്തില്‍ മെത്രാന്മാര്‍ ഇടപെട്ട്കുഴപ്പമാക്കരുത് എന്ന അര്‍ത്ഥത്തിലാണ് അത് പറഞ്ഞത്.

    താഴത്ത്പിതാവ് കുഴപ്പക്കാരനാണ് എന്നൊരിക്കലും ഞാന്‍ ചിന്തി്ച്ചിട്ടില്ല. ഞാന്‍ ഉദ്ദേശിച്ചുപറഞ്ഞ കാര്യങ്ങളല്ല സര്‍ക്കുലേറ്റ് ചെയ്യപ്പെടുന്നത്. എനിക്കതില്‍ ദു:ഖമുണ്ട്. തമാശയ്ക്ക്പറയുന്ന കാര്യം പോലും ശ്രദ്ധിക്കണം എന്നു ഞാന്‍ പഠിച്ചു വീഡിയോയില്‍ അദ്ദേഹം പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!