Friday, December 6, 2024
spot_img
More

    ഈ നഷ്ടം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു; ബെനഡിക്ട് പതിനാറാമന്റെ ജീവചരിത്ര രചയിതാവ് സംസാരിക്കുന്നു

    പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ ദേഹവിയോഗം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്നും വ്യക്തിപരമായി തനിക്കത് വലിയ നഷ്ടമാണെന്നും ജീവചരിത്രകാരന്‍ പീറ്റര്‍ സീവാല്‍ഡ്.

    അദ്ദേഹം ഒരു വിശുദ്ധനായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകള്‍ എക്കാലവും സ്മരിക്കപ്പെടും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ പോലെ ബെനഡിക്ട് പതിനാറാമന്റെ സേവനങ്ങള്‍ എല്ലാം സഭയുടെ ഭാവിക്കുവേണ്ടിയായിരുന്നു.സത്യസന്ധതയോടെയാണ് അദ്ദേഹം വ്യാപരിച്ചിരുന്നത്.

    കര്‍ദിനാള്‍ റാറ്റ്‌സിംങര്‍( ബെനഡിക്ട് പതിനാറാമന്റെ ആദ്യത്തെ പേര്) സ്‌നേഹത്തെക്കുറിച്ച് സംസാരിച്ചതാണ് എന്നെ തുടക്കത്തില്‍ ഏറെ ആകര്‍ഷിച്ചത്. മതവും ശാസ്ത്രവും വിശ്വാസവും യുക്തിയും ഒരിക്കലും എതിരല്ലെന്ന് അദ്ദേഹം കാണിച്ചുതന്നു. ബോധ്യങ്ങള്‍ക്കുവേണ്ടി നിലയുറപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യം എന്നെ എന്നും സ്വാധീനിച്ചിട്ടുണ്ട്. ക്രിസ്തുവില്‍ നിന്ന് സഭ പ്രകാശം സ്വീകരിക്കണം എന്നായിരുന്നു പാപ്പ പഠിപ്പിച്ചിരുന്നത്. ക്രിസ്തുവില്‍ നിന്ന് പ്രകാശം സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ലെങ്കില്‍ ഭൂമിയിലെ ഒരു പാഴ് വ്‌സ്തുവിനെപോലെയാകുംഅത്.

    കുലീനമായ കാഴ്ചപ്പാടും മനോഭാവങ്ങളുമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ വിശുദ്ധിയും നര്‍മ്മരസികതയും എന്നെ എന്നും ആകര്‍ഷിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും ബുദ്ധിമാനായ വ്യക്തിയായിരുന്നു അദ്ദേഹം. മഹാനായ ദൈവശാസ്ത്രജ്ഞന്‍. പുതിയയുഗത്തിലെ ഡോക്ടര്‍ ഓഫ് ദ ചര്‍ച്ച്ആയിരുന്നു ബെനഡിക്ട് പതിനാറാമന്‍.

    ഒക്ടോബര്‍ പതിനഞ്ചിനാണ് അവസാനമായി തങ്ങള്‍ കണ്ടുമുട്ടിയതെന്നുംഅടുത്ത തവണ സ്വര്‍ഗ്ഗത്തില്‍ വച്ച് കണ്ടുമുട്ടാമെന്നുമായിരുന്നു പാപ്പ പറഞ്ഞതെന്നും പീറ്റര് അനുസ്മരിച്ചു. ലോകത്തിലും സഭയിലും പ്രത്യേകിച്ച് ജന്മനാടായ ജര്‍മ്മനിയിലും നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ പാപ്പ അതീവദു:ഖിതനായിരുന്നു. പീറ്റര്‍ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!