പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനോടുള്ള ആദരസൂചകമായി കേരളസഭയില്‍ അഞ്ചാം തീയതി വരെ ദു:ഖാചരണം. ആഘോഷപരിപാടികള്‍ കഴിയുന്നത്ര ഒഴിവാക്കണമെന്നും മറ്റുള്ളവ ലളിതമായിരിക്കണമെന്നും കെസിബിസിയുടെ പത്രക്കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു. സൗകര്യപ്രദമായ ഒരു ദിവസം എല്ലാ ദൈവാലയങ്ങളിലും ബെനഡിക്ട് പാപ്പയ്ക്കുവേണ്ടി പ്രത്യേക ബലിയര്‍പ്പണം നടത്തണം. അഞ്ചാം തീയതി കത്തോലിക്കാസ്ഥാപനങ്ങളില്‍ അനുസ്മരണ സമ്മേളനം നടത്തണം.
ബെനഡിക്ട് പതിനാറാമന് വേണ്ടി മലങ്കരകത്തോലിക്കാസഭയിലെ എല്ലാ പള്ളികളിലും ആരാധനാകേന്ദ്രങ്ങളിലും ജനുവരി എട്ടിന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ധൂപപ്രാര്‍ത്ഥന നടത്തുകയും ചെയ്യും.