ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോട് കേരളസഭയ്ക്ക് വലിയൊരു കടപ്പാടുണ്ട്.ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായി അല്‍ഫോന്‍സാമ്മയെ നമുക്ക് നല്കിയത് ബെനഡിക്ട് പതിനാറാമനായിരുന്നു.
2008 ഒക്ടോബര്‍ 12 നായിരുന്നു അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദപ്രഖ്യാപനം.
ബെനഡിക്ട് പതിനാറാമന്‍ തന്റെ പേപ്പസി കാലത്ത് നിരവധി പുണ്യാത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതില്‍ ഒരാളായിട്ടാണ് അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദപ്രഖ്യാപനത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വിശുദ്ധ ഹില്‍ഡെഗാര്‍ഡ്, വിശുദ്ധ കറ്റെറി, വിശുദ്ധ ഡാമിയന്‍, വിശുദ്ധ മരിയാന്ന കോപ്പെ, വിശുദ്ധ ജീന്‍ ജുഗാന്‍ എന്നിവരുടെ നാമകരണ നടപടികള്‍ നടത്തിയതും ബെനഡിക്ട് പതിനാറാമനായിരുന്നു.