രണ്ടു മാര്‍പാപ്പമാര്‍ ഒരേസമയം ജീവിച്ചിരുന്ന അപൂര്‍വ്വകാലത്തില്‍ ജീവിച്ചിരിക്കാന്‍ ഭാഗ്യംലഭിച്ചവരാണ് നമ്മള്‍.വരും കാല ചരിത്രം ഇക്കാര്യത്തില്‍ സവിശേഷമായ അടയാളപ്പെടുത്തലുകള്‍ നടത്തുകയുംചെയ്യും.അതുപോലെതന്നെ ഒരു മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ മറ്റൊരു മാര്‍പാപ്പ പങ്കെടുക്കുന്നതും ഇതാദ്യത്തെ സംഭവമായിരിക്കും.
അത് എന്തായാലും കര്‍ദിനാള്‍ ബെര്‍ഗോളിയോ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ ബെനഡിക്ട് പതിനാറാമന്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെ ഇരുവരും തമ്മില്‍ അഭേദ്യമായ ബന്ധമാണ് പുലര്‍ത്തിപ്പോന്നിരുന്നത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട 2013 മാര്‍ച്ച് 13 ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമനെ സ്മരിച്ചിരുന്നു.
ബെനഡിക്ട് പതിനാറാമന് പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ പൊതുദര്‍ശനം തന്നെ. പത്തുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാസ്റ്റല്‍ഗൊണ്ടോല്‍ഫയിലെത്തി ബെനഡിക്ട് പതിനാറാമനെനേരില് കാണുകയും ചെയ്തു. 2013 മെയ് രണ്ടിന് വ്ത്തിക്കാനിലേക്ക് തിരികെയെത്തുന്നതുവരെ അന്ന് ബെനഡിക്ട് പതിനാറാമന്‍ പേപ്പല്‍ വേനല്‍ക്കാലവസതിയായ കാസ്റ്റല്‍ ഗൊണ്ടോല്‍ഫയിലായിരുന്നു താമസിച്ചിരുന്നത്.
തുടര്‍ന്ന് നിരവധി സന്ദര്‍ശനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ, പോപ്പ് എമിരത്തൂസുമായി നടത്തിയിരുന്നു. അതില്‍ പ്രധാനപ്പെട്ടത് ക്രിസ്തുമസ് പോലത്തെ പ്രധാന ദിനങ്ങളിലെയും ബെനഡിക്ട് പതിനാറാമന്റെ ജന്മദിനമായ ഏപ്രില്‍ 16 നുമുള്ള സന്ദര്ശനങ്ങള് ആയിരുന്നു,
അന്താരാഷ്ട്രപര്യടനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് പലപ്പോഴും ഫ്രാന്‍സിസ് പാപ്പ, ബെനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊ്ന്തിഫിക്കേറ്റില്‍ താന്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് ബെനഡിക്ട് പതിനാറാമനും വെളിപെടുത്തിയിട്ടുണ്ട്.
ബെനഡിക്ട് പതിനാറാമന്റെ ഭൗതികദേഹം ആദ്യമായികണ്ട് പ്രാര്‍ത്ഥിച്ചതും ബെനഡിക്ട് പതിനാറാമനായിരുന്നു.