Sunday, July 13, 2025
spot_img
More

    യേശുവുമായി ആത്മീയലയനം നടത്തുന്ന സന്യാസി; ബിഷപ് മാര്‍ ജേക്കബ് മുരിക്കനെക്കുറിച്ചെഴുതിയ കുറിപ്പ് വൈറലാകുന്നു

    അരമനമന്ദിരം ഉപേക്ഷിച്ച് സന്യാസത്തിന്റെ ലാളിത്യത്തിലേക്ക് പ്രവേശി്ച്ച വ്യക്തിയാണ്് പാലാ രൂപതയുടെ സഹായ മെത്രാനായിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍. ലളിതജീവിതം കൊണ്ട് അനേകരെ സ്വാധീനിച്ച അദ്ദേഹംഅടുത്തയിടെയാണ് മെത്രാന്‍ പദവി രാജിവച്ച് നല്ലതണ്ണിയില്‍ ആശ്രമം കെട്ടി അവിടെ പ്രാര്‍ത്ഥനയുമായി ജീവിതം ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ലൂക്ക് അലക്‌സ് എന്ന വ്യക്തി എഴുതിയ ഒരു കുറിപ്പ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ മുരിക്കനെക്കുറിച്ച് എഴുതിയ ആ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

    പിതാവിന്റെ നല്ലതണ്ണിയിലുള്ള ഭവനം, ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞ ഒരു കൊച്ചു വീട്, പരിശുദ്ധ കുർബാന എഴുന്നള്ളിച്ചു വച്ചിരിക്കുന്ന ഒരു കൊച്ചു പ്രാർത്ഥനാലയം, ഒരു കൊച്ചു കിടപ്പുമുറി, ഒരു ചെറിയ വരാന്ത, പുറത്ത് ഒരു ബാത്റൂമും, അതോടു ചേർന്ന് ഒരു അലക്ക് കല്ലും, സ്വയം ഭക്ഷണം പാകം ചെയ്തു കഴിയുന്നു.

    കഞ്ഞിയും പയറും ആണ് ഭക്ഷണം… മുൻവശത്തെ മുറ്റത്ത് പടുതായിട്ട് ചെറിയ ഒരു  മുറി, രണ്ട് തടി ബെഞ്ചും, മുളകൊണ്ട് തീർത്ത ഒരു ബെഞ്ചും, പ്രകൃതിയുടെ ലൈറ്റുകൾ മാത്രം ഉപയോഗിക്കുന്നു, വിശുദ്ധ കുർബാനയുടെ മുമ്പിൽ മാത്രം ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുന്നു, രാത്രിയുടെ യാമങ്ങളിൽ പുറത്തെ മുള ബെഞ്ചിലിരുന്ന് പ്രാർത്ഥനയിൽ കഴിയുന്നു… ഇതാണ് മുരിക്കൻ പിതാവിന്റെ അരമന….. 

    എല്ലാദിവസവും വൈകുന്നേരം നാലുമണി മുതൽ 6:00 മണി വരെ നടക്കാൻ പോകും… ഒരു സാധനവും പുറത്തുപോയി വിലയ്ക്ക് വാങ്ങുന്നില്ല…ആശ്രമം വിട്ട് പുറത്തേക്ക് യാത്രയുമില്ല… കാണാൻ വരുന്നവർ ദക്ഷിണ  കൊടുക്കുന്ന സാധനങ്ങൾ മാത്രം വാങ്ങി മറ്റുള്ളവർക്ക് പങ്കുവെക്കുന്നു… പിതാവിനോടൊപ്പം ചെലവഴിച്ച ഏതാനും നിമിഷങ്ങൾ….. മൊട്ട കുന്നിന് മുകളിൽ സീറോ മലബാർ സഭയുടെ ദയറാ….മലയുടെ ചെരുവിൽ… യേശുവുമായി.. ആത്മീയലയനം നടത്തുന്ന സന്യാസി… 

    ജീവിതത്തിൽ മറക്കാനാവാത്ത സ്വർഗ്ഗീയാനുഭവം.

    പ്രാർത്ഥനയോടെ…..
    ലൂക്ക് അലക്സ്‌            പിണമറുകിൽ, മാന്നാനം

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!