Wednesday, October 9, 2024
spot_img
More

    ഗര്‍ഭിണി ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു, നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു

    അബൂജ: നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ഫുലാനി ഹെര്‍ഡ്്്‌മെന്റ് ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പടെ നാല് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ആറു മാസം ഗര്‍ഭിണിയായിരുന്നു കൊല്ലപ്പെട്ട മാര്‍ഗററ്റ്.അഞ്ച വില്ലേജിലാണ് ദുരന്തം അരങ്ങേറിയത്. ഭര്‍ത്താവിനെ കാണാന്‍ എത്തിയതായിരുന്നു മാര്‍ഗററ്റ്.

    അല്ലാഹു അക്ബര്‍ എന്ന് അക്രമികള്‍ ഉറക്കെ അലറുന്നുണ്ടായിരുന്നു. അവിശ്വാസികളെ ഞങ്ങള്‍ കൊല്ലും എന്നും അവര്‍ അലറുന്നുണ്ടായിരുന്നു.

    46 കാരനായ തോമസും ഏഴു വയസുകാരനുമായ മകനുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍. ഇരുവരെയും ശിരച്ഛേദം വരുത്തിയാണ് വകവരുത്തിയത്. ഒരു വൃദ്ധയാണ് മറ്റൊരു ഇര.

    നാഷനല്‍ ക്രിസ്ത്യന്‍ എല്‍ഡേഴ്‌സ് ഫോറം അക്രമത്തെ അപലപിച്ചു. ബുഹാരി ഗവണ്‍മെന്റ് അക്രമം തടയാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ഏതു മതത്തില്‍ വിശ്വസിച്ചാലും നൈജീരിയക്കാരുടെ സുരക്ഷിതത്വവും സംരക്ഷണവും ഗവണ്‍മെന്റ് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ ഫോറം കുറ്റപ്പെടുത്തി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!