ന്യൂഡല്‍ഹി: നവവൈദികന്‍ ബൈക്കപകടത്തില്‍ മരണമടഞ്ഞു. ഈശോസഭ വൈദികനായ അരുണ്‍ ബാറയാണ് മരണമടഞ്ഞത്. രണ്ടുമാസം മുമ്പായിരുന്നു പൗരോഹിത്യസ്വീകരണം. ഛത്തീസ്ഘട്ടിലെ ജാഷ്പൂര്‍ ജില്ലയിലെ ബാന്ദര്‍ചുവാ ഗ്രാമത്തില്‍ വച്ച് ജനുവരി 10 ന് വൈകുന്നേരം നാലുമണിക്കായിരുന്നു അപകടം. ട്രക്കുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. 33 വയസായിരുന്നു.
ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് വച്ചുതന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു. 2022 ഒക്ടോബറിലായിരുന്നു പൗരോഹിത്യസ്വീകരണം.
ഞങ്ങള്‍ക്ക് വലിയൊരു നഷ്ടമാണ്ഇത് വരുത്തിവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിലഭിക്കാനായി എല്ലാവരും പ്രാര്‍തഥിക്കുക. മധ്യപ്രദേശ് ജസ്യൂട്ട് പ്രൊവിന്‍ഷ്യാല്‍ പ്രസിദ്ധീകരിച്ച അനുശോചനക്കുറിപ്പില്‍ പറയുന്നു.