ലോകം പരിഗണിക്കുന്ന യോഗ്യതകളല്ല ദൈവം പരിഗണിക്കുന്ന യോഗ്യതകള്‍. ഒരാളെ സഹായിക്കുന്നതിന് പോലും ചില മാനദണ്ഡങ്ങള്‍ നാം പാലിക്കാറുണ്ട്. അര്‍ഹത നോക്കിയാണ് നാം മറ്റുള്ളവര്‍ക്ക് പലതും ചെയ്യുന്നതും.
എന്നാല്‍ ദൈവം ഇതൊന്നും പരിഗണിക്കാറില്ല. യോഗ്യത നോക്കിയോ അര്‍ഹത നോക്കിയോ അല്ല ദൈവത്തിന്റെ സ്‌നേഹം ഒരു വ്യക്തിയെ അനുഗ്രഹിക്കുന്നതിന് കാരണമായിത്തീരുന്നത്.വിശുദ്ധ ഗ്രന്ഥത്തിലുടനീളം നാം മനസ്സിലാക്കുന്ന കാര്യമാണ് അത്.
ഇതിനേറ്റവും മികച്ച ഉദാഹരണമാണ് കുഷ്ഠരോഗിയെ ക്രിസ്തു സുഖപ്പെടുത്തുന്ന രംഗം. നിനക്ക് മനസ്സാകുമെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും എന്നാണ് കുഷ്ഠരോഗി ഈശോയോട്പറയുന്നത്. എനിക്ക് മനസ്സുണ്ട് നിനക്ക് ശുദ്ധിയുണ്ടാകട്ടെ എന്ന് ഈശോ പറയുന്നു.
ജീവിതത്തിലെവിവിധ അവസ്ഥകളിലൂടെ ദു:ഖങ്ങളിലൂടെ പരിത്യക്താവസ്ഥകളിലൂടെ,രോഗങ്ങളിലൂടെ, കടബാധ്യതകളിലൂടെ കടന്നുപോകുമ്പോഴെല്ലാം നമുക്ക് ഈശോയോട് ഈ കു്ഷ്ഠരോഗി പറഞ്ഞതുപോലെ പറയാം.
നിനക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.
ഹ്രസ്വമായ ഈ പ്രാര്‍ത്ഥന നമുക്ക് ദൈവത്തോട് ഏറ്റുപറയാം. അവിടുന്ന് നമ്മെ ശുദ്ധനാക്കും. നമ്മുടെ യോഗ്യതകളോ അര്‍ഹതയോ പരിഗണിക്കാതെ തന്നെ..