മാമ്മോദീസായിലൂടെ ലഭിക്കുന്ന കൃപാവരത്തെ പൂര്‍ണ്ണമാക്കുന്ന കൂദാശയാണ് സ്ഥൈര്യലേപനം. പരിശുദ്ധാത്മാവിനെ നല്കുന്ന കൂദാശയാണ് ഇത്. പൗരസ്ത്യസഭകള്‍ ഇതിനെ മൂറോന്‍കൊണ്ടുള്ള അഭിഷേകം തൈലാഭിഷേകം എന്നൊക്കെ വിളിക്കാറുണ്ട്. മാമ്മോദീസായില്‍ പ്രഖ്യാപിച്ച ക്രൈസ്തവവിശ്വാസത്തെ ശക്തിപ്പെടുത്തുകയും അത് സധൈര്യം പ്രഘോഷിക്കാന്‍ വിശ്വാസികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സ്ഥൈര്യലേപനത്തിന്റെ ഫലങ്ങള്‍ ഇവയാണ്.
- ദൈവപുത്ര/ പുത്രീ സ്ഥിരീകരണത്തില്‍ ആഴപ്പെടുന്നു.
- ക്രിസ്തുവിനോട് ഗാഢമായി ഐക്യപ്പെടുന്നു
- പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ നിറയുന്നു
- ക്രിസ്തുവിന്റെ മൗതികശരീരമായ സഭയിലെ സജീവാംഗങ്ങളാകുന്നു
- ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാന്‍ ആത്മാവിനാല്‍ ശക്തരാക്കപ്പെടുന്നു.