Thursday, December 5, 2024
spot_img
More

    നിങ്ങള്‍ ജഡികരോ ആത്മീയരോ..വചനം പറയുന്നത് കേള്‍ക്കൂ

    ആത്മീയരാണെന്ന മട്ടില്‍ ജീവിക്കുന്ന നമുക്ക് മുമ്പിലുള്ള വലിയ വെല്ലുവിളിയാണ് ഇത്. നാം ജീവിക്കുന്നത് ഒരുപക്ഷേ ആത്മീയരെന്ന ലേബലിലായിരിക്കും. കാരണം നിത്യവുമുള്ള വിശുദ്ധ കുര്‍ബാനകള്‍..ചൊല്ലിത്തീര്‍ക്കുന്ന എണ്ണമറ്റ ജപമാലകള്‍.. ഉപവാസം. ദശാംശം..ധ്യാനങ്ങള്‍.. ശരിയാണ് ഇതൊക്കെ ആത്മീയ മനുഷ്യന്റെ ചില ലക്ഷണങ്ങളാണ്.ആത്മീയജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ഇതൊക്കെയുളളതുകൊണ്ട് മാത്രം നാം ആത്മീയമനുഷ്യരാണെന്ന് പറയാനാവില്ല. വചനം ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്

    ദൈവത്തിന്റെ ആത്മാവ് യഥാര്‍ത്ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആത്മീയരാണ്. ക്രി്‌സ്തുവിന്റെ ആത്മാവില്ലാത്തവന്‍ക്രിസ്തുവിനുളളതല്ല. എന്നാല്‍ നിങ്ങളുടെ ശരീരം പാപം നിമിത്ത്ം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ ആത്മാവ് നീതിനിമിത്തം ജീവനുളളതായിരിക്കും. ( റോമ 8:9,10)

    നമുക്ക് ആത്മശോധന ചെയ്യാം.ദൈവാത്മാവ് നമ്മളില്‍ വസിക്കുന്നുണ്ടോ. ദൈവാത്മാവിന്റെ ഫലങ്ങളാണോ നമ്മളില്‍ നിന്ന് പുറപ്പെടുന്നത്? ജഡികപ്രവണതകളെ നമുക്ക് ചെറുത്തുതോല്പിക്കാം.ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ നമുക്ക് ആത്മീയമനുഷ്യരാകാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!