കോട്ദ്വാര്‍: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ഫാ.മെല്‍വിന്‍ പള്ളിത്താഴത്തിന്റെ സംസ്‌കാരം ഇന്ന് കോട്ദ്വാറിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ദേവാലയത്തില്‍ നടക്കും. ഇന്ന് രാവിലെ ഒമ്പതിന് ചടങ്ങുകള്‍ നടക്കും. ഫാ.മെല്‍വിന്റെ മാതാപിതാക്കളും സഹോദരി ഭര്‍ത്താവും അടുത്ത ബന്ധുക്കളും ഇടവകപ്രതിനിധിയും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും.
ബിജ്‌നോര്‍ രൂപതയില്‍ സേവനം ചെയ്യുകയായിരുന്ന ഫാ.മെല്‍വിന്‍ ഭൂമി പിളര്‍ന്നതുമൂലംദുരിതത്തിലായ 20 കുടുംബാംഗങ്ങള്‍ക്ക് റേഷന്‍ വിതരണം ചെയ്ത് മടങ്ങുന്ന വഴിഅപകടത്തില്‍ പെടുകയായിരുന്നു.
37 വയസായിരുന്നു. മിഷനിലേക്കുള്ള അവസാനയാത്രയുടെ വീഡിയോയുംഅച്ചന്‍ പോസ്‌ററ് ചെയ്തിരുന്നു.