ചങ്ങനാശ്ശേരി: 31 ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഓഗസ്റ്റ് മൂന്നിന് നടക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ ഫൊറോന പള്ളിയിലേക്കുമാണ് തീര്‍ത്ഥാടനം. ചങ്ങനാശ്ശേരി അതിരൂപതാ ചെറുപുഷ്പ മിഷന്‍ ലീഗാണ് സംഘാടകര്‍.
തീര്‍ഥാടനം ആരംഭിച്ചതിന്റെ രജതജൂബിലി സ്മാരകമായി അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ അല്‍ഫോന്‍സാ കാരുണ്യനിധി എന്ന പേരില്‍ ചികിത്സാസഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഗുരുതര രോഗങ്ങള്‍ ബാധിച്ചിട്ടുള്ള നിര്‍ദ്ധനരായ കുട്ടികള്‍ക്കാണ് ചികിത്സാസഹായം ലഭിക്കുന്നത്.