Wednesday, October 9, 2024
spot_img
More

    പരിശുദ്ധ അമ്മയെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്ന കാര്യമെന്താണെന്നറിയാമോ?

    പരിശുദ്ധ അമ്മയുടെ ഭക്തരാണ് നാമെല്ലാവരും. ജപമാല ചൊല്ലിയും നൊവേനകളില്‍പങ്കെടുത്തും മരിയന്‍ഗീതങ്ങള്‍ ആലപിച്ചും നാം മാതാവിനോടുള്ള ഭക്തിയില്‍ നിലനില്ക്കുന്നുണ്ട്. ഇതിനെല്ലാം നമ്മെ പ്രേരിപ്പിക്കുന്നത് മാതാവിലുള്ള ആശ്രയത്വമാണ്. നമ്മുടെ സ്വന്തം അമ്മയെന്ന തോന്നലാണ്. അമ്മയെന്ന വിശ്വാസമാണ്. നാം അമ്മയില്‍ ആശ്രയിക്കുന്നത് അമ്മയെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. അമ്മയുടെ തന്നെ വാക്കുകള്‍ അതേക്കുറിച്ച് ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്:

    എന്റെ കുഞ്ഞുങ്ങള്‍ എന്നില്‍ ആശ്രയിക്കുമ്പോള്‍ ഇതിനെക്കാള്‍ വലുതായ ആനന്ദം എനിക്ക് നല്കാന്‍ മറ്റൊന്നും സാധിക്കുകയില്ല.’ ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവിന്റെ ഈ വെളിപെടുത്തല്‍.

    മാതാവിനെ എങ്ങനെയാണ് ആശ്രയിക്കേണ്ടതെന്നും അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. ആ വാക്കുകള്‍ ഇങ്ങനെയാണ്:

    വെറുതെ നിന്റെ ബുദ്ധിമുട്ടുകളെല്ലാം എന്നോട് പറയുക. ഞാന്‍ അവ ഓരോന്നും ശ്രദ്ധയോടെ കേള്‍ക്കും. എന്നെ സംബന്ധിച്ചിടത്തോളം അവയൊന്നും ഒട്ടും നിസ്സാരമല്ല. ഞാന്‍ സ്വര്‍ഗ്ഗത്തിലാണെങ്കിലും നിന്റെ തലവേദനകളെക്കുറിച്ചെല്ലാം എനിക്ക് കേള്‍ക്കണം. നീ എന്റെയടുത്തുവരുന്ന ഓരോ കൊച്ചുനിമിഷത്തെയും ഞാന്‍ വിലമതിക്കുന്നു. നിന്റെ ഹൃദയത്തിലേക്ക് നീ എന്നെ ക്ഷണിക്കുമ്പോള്‍ നീ നിത്യതയോട് വളരെ അടുത്താണ്. ദയവായി ഞാന്‍ നിന്റെ അമ്മയാണ്, മാതൃസഹായമാണ് എന്ന് വിശ്വസിക്കുക. എനിക്ക് നിന്നോട് സംസാരിക്കാന്‍ ആഗ്രഹമില്ല എന്ന് വിചാരിക്കരുത്.

    നമുക്ക് നമ്മുടെ ചെറുതും വലുതുമായ സന്തോഷങ്ങളും സങ്കടങ്ങളുംഅമ്മയോട് മറയില്ലാതെ പങ്കുവയ്ക്കാം. ജീവിതത്തിലെ ചെറുതും വലുതുമായ ആവശ്യങ്ങളില്‍ അമ്മയെ ആശ്രയിക്കാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!