നമുക്കെല്ലാം അറിയാവുന്നതുപോലെ പുതിയ നിയമത്തില്‍ മാത്രമാണ് പരിശുദ്ധ അമ്മ നേരിട്ട് കടന്നുവരുന്നത്. പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളിലും അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലും ഗലാത്തിയര്‍ക്കുള്ളലേഖനത്തിലും വെളിപാടുപുസ്തകത്തിലും മറിയത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും സൂചനകളുമുണ്ട്. ഇത് നമുക്കെല്ലാം വ്യക്തവുമാണ്. എന്നാല്‍ പഴയനിയമത്തിലും മറിയത്തെക്കുറിച്ച ചില സൂചനകളുണ്ട്. ഇക്കാര്യം ഒരു പക്ഷേ ഭൂരിപക്ഷം പേര്‍ക്കും അറിവുണ്ടായിരിക്കുകയില്ല. പഴയനിയമത്തിലെ ചില മരിയന്‍ സൂചനകള്‍ ഇപ്രകാരമാണ്:
സര്‍പ്പത്തിന്റെ തല തകര്‍ക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനം പറയുന്ന ഉല്‍പ്പ 3,15 ഭാഗത്താണ് മറിയത്തെക്കുറിച്ചുള്ള ആദ്യ സൂചന.
എമ്മാനുവേലിന്റെ അമ്മയെക്കുറിച്ചുള്ള ഏശയ്യ 7,14 പറയുന്ന പ്രവചനമാണ് മറിയത്തെക്കുറിച്ചുള്ള രണ്ടാമത്തെ സൂചന
സീയോന്‍പുത്രീ, ഉടമ്പടിയുടെ പേടകം, ഉത്തമഗീതത്തിലെ മണവാട്ടി, ജഞാനം തുടങ്ങിയ പ്രതീകങ്ങളിലും മറിയത്തെക്കുറിച്ചുള്ള സൂചനകളുണ്ട്.