യൂദന്മാരുടെ രാജാവായ നസ്രായക്കാരന്‍ ഈശോ എന്നത് ഈശോയുടെ കുരിശിന്റെ മുകളില്‍ പീലാത്തോസ് എഴുതിവപ്പിച്ചതാണെന്ന് നമുക്കറിയാം. എന്നാല്‍ ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ക്ക് അപ്രതീക്ഷിത മരണം ഉണ്ടാവുകയില്ലെന്ന് എത്രപേര്‍ക്കറിയാം?
എന്നാല്‍ അക്കാര്യം സത്യമാണ്. വിശുദ്ധ എ്ഡ്മണ്ടിന് ഈശോ തന്നെ വെളിപെടുത്തിയതാണ് ഇക്കാര്യം.
യേശുനാമത്തോട് പ്രത്യേകമായ ഭക്തിയുണ്ടായിരുന്ന വ്യക്തിയായിരുന്നു എഡ്മണ്ട്. ഒരു ദിവസം വിശുദ്ധന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ കോമളനായ ഒരു കുട്ടി വിശുദ്ധന്റെ അടുക്കലെത്തുകയും തന്നെ അറിയാമോഎന്ന് ചോദിക്കുകയും ചെയ്തു.വിശുദ്ധന്‍ ആ കുട്ടിയെ നോക്കിയപ്പോള്‍ അവന്റെ നെറ്റിത്തടത്തില്‍ യൂദന്മാരുടെരാജാവായ നസ്രായക്കാരന്‍ ഈശോ എന്ന് എഴുതിവച്ചിരിക്കുന്നതായി കണ്ടു.
ഇപ്പോള്‍ നിനക്ക് ഞാനാരാണെന്ന് മനസ്സിലായില്ലേ. ഓരോ രാത്രിയിലും നെറ്റിയില്‍ കുരിശുവരച്ച് യൂദന്മാരുടെ രാജാവായ നസ്രായക്കാരന്‍ ഈശോ എന്ന് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ഈ പ്രാര്‍ത്ഥന ചൊല്ലുന്നവരെ അപ്രതീക്ഷിതമരണത്തില്‍ നിന്ന് രക്ഷിക്കും എന്ന് വാക്ക് നല്കുകയും ചെയ്തു.