Wednesday, April 30, 2025
spot_img
More

    ലൂര്‍ദ്ദ് സന്ദര്‍ശിച്ചു, ബ്രെയ്ന്‍ട്യൂമര്‍ മാറി വൈദികന്റെ അത്ഭുതസാക്ഷ്യം

    ലോകപ്രശസ്ത മരിയന്‍തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ നി്ന്ന് ദിനംപ്രതി നിരവധി രോഗസൗഖ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അത്തരം രോഗസൗഖ്യങ്ങളില്‍ സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ് ജനുവരി 30 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ഇന്ത്യാനപൊളീസ് അതിരൂപതയിലെ ഫാ. ജോണ്‍ ഹോളോവെല്‍ തനിക്കുലഭിച്ച അത്ഭുതകരമായ രോഗസൗഖ്യം വെളിപെടുത്തിയിരിക്കുന്നതാണ് ഇത്.

    ബ്രസീലിലെ മംഗളവാര്‍ത്ത കത്തോലിക്കാ ദേവാലയത്തിലെ വൈദികനാണ് ഇദ്ദേഹം. 2020 ലാണ് ഇദ്ദേഹത്തിന് ബ്രെയ്ന്‍ ട്യൂമര്‍ കണ്ടെത്തിയത്. തന്റെ എല്ലാ വേദനകളും അദ്ദേഹം സമര്‍പ്പിച്ച് വൈദികരുടെ ലൈംഗികപീഡനത്തിന്റെ ഇരകളായവര്‍ക്കുവേണ്ടിയായിരുന്നു.

    2020 ലെ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11 നായിരുന്നു രോഗം കണ്ടെത്തിയത്. സര്‍ജറിക്കും ചികിത്സയ്ക്കും വിധേയനാകുന്നതിന് മുമ്പ് ലൂര്‍ദ്ദില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നു. പിന്നീട് ചികിത്സ തുടര്‍ന്നു. എംആര്‍ഐയില്‍ ട്യൂമര്‍വീണ്ടുംകണ്ടെത്തി.

    മരിക്കുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടമെങ്കില്‍ അതിന് സന്തോഷത്തോടെ തയ്യാറായി. എങ്കിലും ഇങ്ങനെയൊരു ചിന്തകൂടി മനസ്സിലെത്തി. ലൂര്‍ദ്ദില്‍ പോയി എനിക്ക് രോഗസൗഖ്യം ലഭിക്കുകയാണെങ്കില്‍ അത് കത്തോലിക്കാസഭയില്‍ നിന്ന് അകന്നുജീവിക്കുന്ന തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ വലിയൊരു സാക്ഷ്യമായിമാറുകയില്ലേ.

    ആ ചിന്തയില്‍ വീണ്ടും ലൂര്‍ദ്ദില്‍ പോയി പ്രാര്‍ത്ഥിച്ചു. ദൈവം പ്രാര്‍ത്ഥനകേട്ടു. വൈദികന്‍ പരിപൂര്‍ണ്ണരോഗസൗഖ്യം പ്രാപിച്ചു. വൈദികന്റെ അത്ഭുതരോഗസൗഖ്യത്തിന്റെ വീഡിയോ ഇപ്പോള്‍വൈറലായി മാറിയിരിക്കുകയാണ്.

    അനേകരെ ഈ രോഗസൗഖ്യം മാതാവിലേക്കും ദൈവത്തിലേക്കും അടുപ്പിക്കാന്‍ സഹായകമായി എന്ന കാര്യത്തില്‍യാതൊരു സംശയവുമില്ല.

    ലൂര്‍ദ്ദ് മാതാവേ രോഗികളായ എല്ലാവരെയും അങ്ങേ സന്നിധിയില്‍ സമര്‍പ്പിക്കുന്നു. അമ്മ അവര്‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കണേ.. വിശുദ്ധബര്‍ണാഡെറ്റേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!