നാഷനല്‍ ഇന്റലിജന്‍സ് ആന്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പോലീസ് ഉദ്യോഗം രാജിവച്ച് കത്തോലിക്കാ വൈദികനായ ജീവിതകഥയാണ് ലൂയിസ് എന്റിക്വ് ഗ്വില്ലന്റേത്. വൈദികാന്തസ് മനോഹരമായ അനുഭവമാണെന്നാണ് ഇദ്ദേഹം പറയുന്നത്. പുരോഹിതനാകുന്നതിന് മുമ്പ് തനിക്ക് കിട്ടിയ എല്ലാ നേട്ടങ്ങളും ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒന്നുമല്ലെന്നും ഇദ്ദേഹത്തിന്റെ തുറന്നുപറയുന്നു.
ഇരുപതു വര്‍ഷമായി ഇദ്ദേഹം പുരോഹിതനായിട്ട്. എങ്കിലും പുരോഹിതനായതിന്‌റെ അതിശയവും സന്തോഷവും അദ്ദേഹത്തെ ഇപ്പോഴും വിട്ടുപോയിട്ടില്ല. വൈദികനാകുന്നതിന് മുമ്പ് പലപല ജോലികള്‍ ചെയ്തു. ഒരു കാമുകിയുമുണ്ടായിരുന്നു.
വിദ്യാഭ്യാസത്തിന് ശേഷം ആദ്യം ചെയ്ത ജോലി അധ്യാപകന്റേതായിരുന്നു.പിന്നീട് എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റ് ഓപ്പറേഷന്റെ ചുമതലക്കാരനായി, അതിന് ശേഷമായിരുന്നു പോലീസ് ഉദ്യോഗം. അത് ഏഴുവര്‍ഷം നീണ്ടുനിന്നു. കോസ്റ്റാ റിക്കയിലെ മിനിസ്ട്രി ഓഫ് ദ പ്രസിഡന്‍സിയുടെ കീഴിലായിരുന്നു പ്രസ്തുത ജോലി.
ഇപ്പോള്‍ ചാപ്ലയിനായിട്ടാണ് ശുശ്രൂഷ ചെയ്യുന്നത്. 24 വയസുള്ളപ്പോഴായിരുന്നു ദൈവവിളി തേടിയെത്തിയത്. ഇപ്പോള്‍ ഇദ്ദേഹത്തിന് 52 വയസുണ്ട്.
ഭൗതികവസ്തുക്കളുടെ നിഷേധവും ദൈവത്തിലുള്ള പൂര്‍ണ്ണശരണപ്പെടലുമാണ് പൗരോഹിത്യമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. ദൈവം ഒരിക്കലും പരാജയപ്പെട്ടവനല്ല. അവിടുന്ന് എപ്പോഴും വിശ്വസ്തനാണ്. കാരണം നമുക്കെന്താണ് ആവശ്യമായിരിക്കുന്നതെന്ന് അവിടുത്തേക്കറിയാം.ഫാ. ഗ്വില്ലെന്‍ പറയുന്നു.