തണുപ്പുരാജ്യങ്ങളില്‍ ജീവിക്കുന്ന ഭൂരിപക്ഷത്തിനും തൊണ്ട രോഗം നേരിടേണ്ടിവരാറുണ്ട്. ഇതിന് പുറമെ മറ്റ് പലവിധ കാരണങ്ങള്‍ കൊണ്ടും തൊണ്ട സംബന്ധമായ അസുഖങ്ങള്‍ പലരെയും അലട്ടാറുണ്ട്. ഇങ്ങനെ തൊണ്ട രോഗം മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ നിര്‍ബന്ധമായും മാധ്യസ്ഥംതേടി പ്രാര്‍ത്ഥിക്കേണ്ട വിശുദ്ധനാണ് ബ്ലെയ്‌സ്.
നാലാം നൂറ്റാണ്ടില്‍ അര്‍മേനിയായില്‍ ജീവിച്ചിരുന്ന മെത്രാനാണ് വിശുദ്ധ ബ്ലെയ്‌സ്. വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിയായ വ്യക്തിയാണ് ഇദ്ദേഹം. 316 ലാണ് രക്തസാക്ഷിത്വം എന്ന് കരുതപ്പെടുന്നു.
വിശുദ്ധന്റെജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ജയില്‍വാസം അനുഭവിക്കേണ്ടി വന്ന സാഹചര്യത്തില്‍ അദ്ദേഹം മീന്‍മുള്ള് കുടുങ്ങി മരണത്തോളമെത്തിയ ഒരു കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയെന്നും ഇതിന്റെ പേരിലാണ് ഇദ്ദേഹത്തെ തൊണ്ടരോഗങ്ങളുടെ മധ്യസ്ഥനായി സഭ വണങ്ങുന്നത് എന്നുമാണ് പാരമ്പര്യം.
അതെന്തായാലും നമുക്ക് തൊണ്ട സംബന്ധമായ രോഗങ്ങളില്‍ വിശുദ്ധ ബ്ലെയ്‌സിനോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാം. ഫെബ്രുവരി മൂന്നിനാണ് ഈ വിശുദ്ധന്റെ തിരുനാള്‍ ആചരിക്കുന്നത്.