Thursday, October 10, 2024
spot_img
More

    ബൈബിളില്‍ തെറ്റുണ്ടോ?

    എന്തു ചോദ്യം അല്ലേ? ബൈബിളില്‍ തെറ്റുണ്ടെന്ന് നമ്മുടെ വിശ്വാസം സമ്മതിച്ചുതരില്ല. എന്നാല്‍ ആധുനികശാസ്ത്രത്തിന്റെയും ചരിത്രപഠനങ്ങളുടെയും വെളിച്ചത്തില്‍ നോക്കിയാല്‍ ബൈബിളില്‍ തെറ്റുകള്‍ കണ്ടെന്നും വരാം. പക്ഷേ ഇവിടെ നാം മനസ്സിലാക്കേണ്ട കാര്യം വിശുദ്ധ ഗ്രന്ഥം എന്നത് ശാസ്ത്രമോ ലോകചരിത്രമോ പഠിപ്പിക്കുന്ന ഗ്രന്ഥമല്ല എന്നാണ്. ബൈബിളില്‍ ചരിത്രപരമായതോ ശാസ്ത്രീയമായതോ ആയ തെറ്റുകള്‍ ഉണ്ടാകാം. എന്നാല്‍ രക്ഷാകരസത്യത്തെ സംബന്ധിച്ച് ബൈബിളില്‍ തെറ്റില്ല. മാത്രവുമല്ല നമ്മുടെ കയ്യിലുള്ള ബൈബിളില്‍ ചിലപ്പോള്‍ പലതരം തെറ്റുകള്‍ ഉണ്ടായെന്നും വരാം.

    കാരണം അത് മൂലഗ്രന്ഥത്തെ ആസ്പദമാക്കി തയ്യാറാക്കിയവയാണ്. വിവര്‍ത്തനത്തിലോ പകര്‍ത്തിയെഴുതിയപ്പോഴോ ഒക്കെ തെറ്റുകള്‍ വന്നിട്ടുണ്ടാകാം.പക്ഷേ അവ മാനുഷികമായ തെറ്റുകള്‍ കൊണ്ട് സംഭവിച്ചവയാണ്. ബൈബിളിന്റെ ദൈവനിവേശനത്തെ അത്തരം തെറ്റുകളുടെപേരില്‍ തളളിക്കളയാനോ എതിര്‍ക്കാനോ സാധിക്കുകയില്ല. ചുരുക്കത്തില്‍ ബൈബിളില്‍ തെറ്റില്ല എന്നുതന്നെയാണ് ശരിയായ ഉത്തരം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!