ഫ്രഞ്ച് ഡോക്യുമെന്ററി ലൂര്‍ദ്‌സ് യുഎസിലെ 700 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 8,9 തീയതികളിലായിട്ടാണ് തീയറ്റര്‍ പ്രദര്‍ശനം. നിരൂപകരുടെയും പ്രേക്ഷകരുടെയും മുക്തകണ്ഠം പ്രശംസ നേടിയ ഡോക്യുമെന്ററിയാണ് ഇത്. നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്.
ലൂര്‍ദ്ദിലെ അത്ഭുതരോഗശാന്തികളെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി. വര്‍ഷം തോറും ആറു മില്യന്‍ ആളുകള്‍ ലൂര്‍ദ്ദ് സന്ദര്‍ശിക്കുന്നുവെന്നാണ് കണ്ക്കുകള്‍ പറയുന്നത്.
നിരവധി രോഗസൗഖ്യങ്ങള്‍ ഇവിടെ ദിനംപ്രതി സംഭവിക്കുന്നുണ്ടെങ്കിലും കത്തോലിക്കാ സഭ ഇതില്‍ 70 എണ്ണം മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. പരിശുദ്ധ കന്യാമറിയം പതിനാലുകാരിയായ ബെര്‍ണാഡെറ്റെയ്ക്ക് പ്രത്യക്ഷപ്പെട്ടതോടെയാണ് ലൂര്‍ദ്ദ് ലോകശ്രദ്ധയാകര്‍ഷിച്ചത്.
18 തവണയാണ് പരിശുദ്ധ അമ്മയുടെ ദര്‍ശനം ബെര്‍ണാഡെറ്റയ്ക്കുണ്ടായത്.