വഴിതെറ്റിപ്പോയ ജീവിതമായിരുന്നു ഡൊണാള്‍ഡ് കാലോവേയുടേത്. മയക്കുമരുന്നിന് ഉള്‍പ്പടെ പല തെറ്റായ ജീവിതരീതികള്‍ക്കും അടിമയായി ജീവിച്ച ഭൂതകാലം. അന്ന് ഡൊണാള്‍ഡ് കത്തോലിക്കാവിശ്വാസി പോലുമായിരുന്നില്ല. പക്ഷേ മരിയന്‍ പ്രത്യക്ഷീകരണത്തെക്കുറിച്ച് വായിച്ച ഒരു പുസ്തകം ഡൊണാള്‍ഡിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. അതാണ് ഡൊണാള്‍ഡിനെ കത്തോലിക്കാവിശ്വാസിയാക്കിയത്. അനന്തരം അദ്ദേഹം കത്തോലിക്കാ പുരോഹിതനുമായി.
യേശുക്രിസ്തുവിന്റെ ചിത്രം അദ്ദേഹം മുറിയില്‍ സൂക്ഷിച്ചിരുന്നു. ആ ചിത്രത്തിലേക്ക് നോക്കി മുട്ടുകുത്തിനിന്ന് ഡൊണാള്‍ഡ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. എനിക്ക് നിന്നെ ആവശ്യമുണ്ട്. നീയെന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് കൃത്യമായറിയാം. ആ നിമിഷം തന്റെ ഉള്ളില്‍ ദൈവസ്‌നേഹം നിറയുന്നതുപോലെ അനുഭവമുണ്ടായെന്ന് ഡൊണാള്‍ഡ് പറയുന്നു. ഒരു ദിവസം തന്നെ സാത്താന്‍ ആ്ക്രമിച്ച അനുഭവവും അച്ചന്‍ പങ്കുവച്ചു. ഓജോ ബോര്‍ഡു കളിച്ചിരുന്ന കാലവും ഡൊണാള്‍ഡിനുണ്ടായിരുന്നു.
സാത്താന്‍ തന്നെ സ്വന്തമാക്കുമോയെന്ന് ഭയന്ന്ുപോയ നിമിഷം. ആ നിമിഷം ഉള്ളില്‍ നിന്നൊരു വിളി ഉയര്‍ന്നു. ന ിശ്ശബ്ദമായ വിളിയായിരുന്നു അത്. മേരീ..
ദൈവികമായ ശാന്തി ഉള്ളില്‍ നിറഞ്ഞു. അപ്പോള്‍ ഡോണീ എന്നൊരു വിളി കേട്ടു. ഞാന്‍ വളരെ ഹാപ്പിയാണ്. ആ സ്വരം ഡൊണാള്‍ഡിനോട് പറഞ്ഞു. ഡൊണാള്‍ഡിന് അത്ഭുതം തോന്നി. കാരണം ഡൊണാള്‍ഡിനെ ഡോണി എന്ന് വിളിച്ചിരുന്നത് അമ്മ മാത്രമായിരുന്നു. മാതാവിന്റെ സ്വരം കേട്ടതോടെ സാത്താന്‍ അപ്രത്യക്ഷനായി. സാത്താന് എന്നെ തൊടാന്‍ കഴിയില്ലെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ മാതാവിന്റെ കൈകളിലാണ്. ഫാ. ഡൊണാള്‍ഡ് പറയുന്നു.