ശരിയാണ് ചിലപ്പോഴെങ്കിലും ജപമാലപ്രാര്‍ത്ഥന വിരസതപോലെ അനുഭവപ്പെടാറുണ്ട്. എന്നും ഒരേ പ്രാര്‍ത്ഥന.ഒരേ രീതി.. ഒരേ വാക്കുകള്‍. പതിവുപോലെ ചൊല്ലുന്നതുകൊണ്ട് ഹൃദയം കൊടുക്കാതെയും അധരവ്യായാമം പോലെ ജപമാല ചൊല്ലിത്തീര്‍ക്കാം. ഇങ്ങനെ ജപമാല പ്രാര്‍ത്ഥനയുടെ പേരില്‍ പലരും പല വെല്ലുവിളികളും നേരിടുന്നുണ്ട്. എന്നാല്‍ ഈ വിരസതയെ നമുക്ക് ബോധപൂര്‍വ്വം മറികടക്കാവുന്നതേയുള്ളൂ. എന്താണ് ഈ മാര്‍ഗ്ഗം എന്നല്ലേ.
നമുക്ക് ഇഷ്ടം തോന്നിക്കുന്ന, പ്രിയ വിശുദ്ധരെ കൂടി ജപമാലപ്രാര്‍ത്ഥന ചൊല്ലാന്‍ കൂട്ടു ക്ഷണിക്കുക. ഉദാഹരണത്തിന് അല്‍ഫോന്‍സാമ്മയെ കൂടെ വിളിക്കുക. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയോ വി.ഗീവര്‍ഗീസിനെയോ അന്തോണീസ്, യൂദാശ്ലീഹാതുടങ്ങിയ വിശുദ്ധരെയോ ജപമാല ചൊല്ലാന്‍ കൂട്ടുവിളിക്കുക. അവര്‍ നമുക്കൊപ്പംജപമാലചൊല്ലുന്നുണ്ടെന്ന് വിശ്വസിക്കുക. വിശുദ്ധരോടു മാധ്യസ്ഥം ചോദിക്കുക.
കാരണം വിശുദ്ധരുടെ മാധ്യസ്ഥത്തിന് വലിയ ശക്തിയുണ്ട് വിശുദ്ധരൊപ്പം ജപമാലചൊല്ലുമ്പോള്‍ നമ്മുക്ക് വിരസത അനുഭവപ്പെടുകയില്ല. മാത്രവുമല്ല ജപമാല കൂടുതല്‍ അനുഗ്രഹപ്രദമാകുകയും ചെയ്യും.
എന്താ ഇനി മുതല്‍ ജപമാല ചൊല്ലുമ്പോള്‍ വിശുദ്ധരെക്കൂടി വിളിക്കുകയില്ലേ?