അലക്‌സാണ്ഡ്ര: കനത്ത നാശനഷ്ടംവിതച്ച തുര്‍ക്കിയിലെ ഭൂകമ്പത്തിനിടയിലും കത്തീഡ്രല്‍ ദേവാലയം തകര്‍ന്നുവീണിട്ടും പോറല്‍സംഭവിക്കാത്ത മരിയന്‍ രൂപം അത്ഭുതമാകുന്നു. മംഗളവാര്‍ത്താ കത്തീഡ്രലിലെ മരിയന്‍രൂപമാണ് ഭൂകമ്പത്തിന് പോലും പരിക്കേല്പിക്കാത്തവിധത്തില്‍ നിലകൊള്ളുന്നത്. കത്തീഡ്രല്‍ പൂര്‍ണ്ണമായും തകര്‍ന്നു. എന്നിട്ടും മരിയന്‍രൂപത്തിന് പോറല്‍പോലും സംഭവിക്കാത്തതാണ് അത്ഭുതകരമായിരിക്കുന്നത്.
അനാറ്റോലിയ അപ്പസ്‌തോലിക് വികാരിയാത്തിന്റെ കീഴിലുള്ള ദേവാലയമാണ് ഇത്.
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.ഇത് വളരെ ശക്തിയുള്ള ഭൂകമ്പമായിരുന്നു.കൃത്യവിവരങ്ങള്‍ ഞങ്ങള്‍ക്ക് ഇനിയും ലഭ്്യമായിട്ടില്ല. എന്തായാലും ഞങ്ങളുടെ കത്തീഡ്രല്‍ ഇനിയില്ല. ഈശോസഭ വൈദികനായ ഫാ. അന്‍ റ്റുവാന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കൂടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ദേവാലയംഇനിയില്ല എന്നത് തന്നെ സംബന്ധിച്ചിടത്തോളം വേദനാകരമാണെന്നും അദ്ദേഹം പറയുന്നു.
നേരത്തെ തന്നെ യുദ്ധത്തിന്റെ കെടുതികളില്‍ പൊറുതിമുട്ടിക്കഴിയുന്ന ജനങ്ങളെ സംബന്ധിച്ച് ഇരുട്ടടിയായി മാറിയിരിക്കുകയാണ് ഭൂകമ്പം. രാജ്യത്തെ 80 ശതമാനം ആളുകളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.