നിക്കരാഗ്വ: ക്രൈസ്തവര്‍ക്ക് നേരെയുളള നിക്കരാഗ്വ ഭരണകൂടത്തിന്റെ ക്രൂരതകള്‍ രൂക്ഷമാകുന്നു. പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയും വൈസ് പ്രസിഡന്റ്ും ഭാര്യയുമായ റൊസാറിയോ മുരില്ലോയുടെയും ഭരണകൂടം ഇപ്പോള്‍ വൈദികരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചുകൊണ്ടിരിക്കുകയാണ്.
മൂന്നു വൈദികരെയും ഡീക്കനെയും രണ്ടു വൈദികരെയും ഒരു അല്മായനെയുമാണ് ഏറ്റവും ഒടുവിലായി ഓര്‍ട്ടെഗ സേച്ഛാധിപത്യഭരണകൂടം പത്തുവര്‍ഷം ജയിലില്‍ അടച്ചിരിക്കുന്നത്. ഫാ. ഓസ്‌ക്കാര്‍ ബെനാവിദെസിന് കഴിഞ്ഞ ദിവസമാണ് പത്തുവര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
ഫെബ്രുവരി ആറിനാണ് സെക്കന്റ് ക്രിമിനല്‍ ട്രയല്‍ ഡിസ്ട്രിക് ജഡ്ജ് നാദിയ മറ്റ് ഏഴുപേരെ ജയിലില്‍ അടച്ചത്. ജനുവരി 27 ന് കോടതി ഇവരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ദേശീയസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെയെല്ലാം ക്ൃത്രിമമായി തെളിവുകള്‍ ചമച്ച് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയുമാണ് ഭരണകൂടത്തിന്റെ പൊതുരീതി.