വത്തിക്കാന്‍ സിറ്റി: ലിസ്ബണില്‍ നടക്കുന്ന ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഫാത്തിമായും സന്ദര്‍ശിക്കും. ഫാത്തിമ ബിഷപ് ജോസ് ഓര്‍നെലെസാണ് ഇക്കാര്യം അറിയിച്ചത്.
2023 ഓഗസ്റ്റ് 1-6 വരെയാണ് ലോകയുവജനസംഗമം. ലിസ്ബണില്‍ നിന്ന് ഏറെ ദൂരെയല്ല ഫാത്തിമ. ഈ വര്‍ഷം പാപ്പ ഫാ്ത്തിമയിലെത്തുകയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫാത്തിമാസന്ദര്‍ശനമായിരിക്കും.
2017 മെയ് 12,13 തീയതികളിലാണ് പാപ്പ ആദ്യമായി ഫാത്തിമ സന്ദര്‍ശിച്ചത്. വിഷനറിമാരായ ജസീന്തയെയും ഫ്രാന്‍സിസ്‌ക്കോയെയും വിശുദ്ധരായി പ്രഖ്യാപിക്കാനായിരുന്നു ആ യാത്ര.
ലോകയുവജനസംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 450,000 പേര്‍ ഇതിനകം പേര് രജിസ്ട്രര്‍ ചെയ്തുകഴിഞ്ഞു. ഇനിയും എത്രത്തോളം പേര്‍വരുമെന്നതിനെക്കുറിച്ച് അജ്ഞത തുടരുകയാണ്.
കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന ലോകയുവജനസംഗമം കൊറോണയെ തുടര്‍ന്നാണ് മാറ്റിവച്ചത്. 1986 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകയുവജനസംഗമത്തിന് തുടക്കം കുറിച്ചത്.