കാസല്‍ :ക്ലരീഷ്യന്‍ സഭാംഗമായ വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ഫെബ്രുവരി ഏഴിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നടന്നത്. ഫാ. അന്റോണിന്‍ മാക്കെയര്‍ ക്രിസ്ത്യന്‍ നോഹയെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. മിഷനറി കമ്മ്യൂണിറ്റിയിലേക്ക് പോവുകയായിരുന്ന വൈദികനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.
പിന്നീട് അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് സുപ്പീരിയറെ ഫോണ്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്. കാമറൂണ്‍ സ്വദേശിയായ വൈദികന്‍ കഴിഞ്ഞ ഒരു വര്‍ഷമായി സെന്റ് മൈക്കില്‍ ദ ആര്‍ക്ക് എയ്ഞ്ചല്‍ പാരീഷിലെ വികാരിയാണ്
. പ്രസിഡന്റ് ജോവനെല്‍ മോയിസിന്റെ വധത്തെതുടര്‍ന്ന് 2021 മുതല്‍ രാജ്യത്തിന് പ്രസിഡന്റ് ഇല്ലാതായിരിക്കുകയാണ്. പിന്നീട് ഇലക്ഷനും നടന്നിട്ടില്ല. അതേവര്‍ഷം തന്നെ സംഭവിച്ച ഭൂകമ്പം രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെപ്രതിസന്ധിയിലാക്കി.
ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രരാജ്യമാണ് ഹെയ്ത്തിയെന്ന് വേള്‍ഡ് ബാങ്കിന്റെ അഭിപ്രായം.