പ്രഭാതപ്രാര്‍ത്ഥന, രാത്രികാലജപം,യാമപ്രാര്‍ത്ഥനകള്‍ ഇങ്ങനെ പലതരം പ്രാര്‍ത്ഥനകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. സമൂഹപ്രാര്‍ത്ഥനയായി നടത്തുന്നപല പ്രാര്‍ത്ഥനകള്‍ക്കും നിശ്ചിതസമയവുമുണ്ട്.
ഉദാഹരണത്തിന് നമ്മുടെ ഇടവകദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന, ഏറ്റവും വലിയ ആരാധനയും പ്രാര്‍ത്ഥനയുമായ വിശുദ്ധ കുര്‍ബാനയ്ക്ക് നിശ്ചിതസമയമുണ്ട്. വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരാന്‍ എളുപ്പമുണ്ടാകുന്നതിന് വേണ്ടിയാണ് ഇത്. എന്നാല്‍ നിശ്ചിതസമയത്തുള്ള ഇത്തരം പ്രാര്‍ത്ഥനകള്‍ മാത്രം മതിയോ?
അല്ലെന്നാണ് സത്യം.
നിങ്ങള്‍ അപേക്ഷകളോടും യാചനകളോടുംകൂടെ എല്ലാസമയവും ആത്മാവില്‍ പ്രവര്‍ത്തനനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍( എഫേസോസ് 6:18) എന്നാണ് തിരുവചനം പറയുന്നത്.
നമ്മുടെ അന്തരാത്മാവില്‍ പ്രാര്‍ത്ഥനകള്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ. ദൈവവിചാരത്തോടെ നമുക്ക് ജീവിക്കാം. നമ്മുടെ സങ്കടങ്ങളും ആകുലതകളും പ്രതീക്ഷകളും സ്വപ്‌നങ്ങളും എല്ലാം ദൈവപിതാവിന് സമര്‍പ്പിച്ച് നമുക്ക് പ്രാര്‍ത്ഥനയില്‍ സദാസമയവും ആയിരിക്കാം.