നാം ആരായാലും എത്ര പ്രഗത്ഭരോ പ്രശസ്തരോ സമ്പന്നരോ ആണെങ്കിലും നമുക്കെല്ലാം ഒരു മരണമുണ്ട് എന്നത് സത്യമാണ്. അതുകൊണ്ടുതന്നെ നാം നമ്മുടെ മരണത്തിന് വേണ്ടി ഒരുങ്ങേണ്ടതുണ്ട്.
മരണം ഉണ്ടെന്ന് മനസ്സിലാക്കി ജീവിക്കേണ്ടതുണ്ട്. ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോള്‍ എന്നതുപോലെയല്ല മരണസമയം.
അത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകമായ നിമിഷമാണ്. കാരണം ഈ സമയത്താണ് മനുഷ്യന്റെ മനസ്സിലേക്ക് സംശയങ്ങളും ഭയങ്ങളും ഭീകരപ്രലോഭനങ്ങളും നിറച്ച് സാത്താന്‍ ആത്മാവിനെ നരകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഈ നിമിഷത്തെ അതിജീവിക്കാന്‍,സാത്താനെ തോല്പിക്കാന്‍ ആരോഗ്യമുളളപ്പോഴും ജീവിച്ചിരിക്കുമ്പോഴും സുബോധമുള്ളപ്പോഴും ഒരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കണം.
ആ മാര്‍ഗ്ഗം മറ്റൊന്നുമല്ല യേശുനാമം വിളിച്ചപേക്ഷി്ക്കുക മാത്രമാണ്. നിരന്തരമായി യേശുനാമം വിളിച്ചപേക്ഷിക്കുക. നന്മരണം പ്രാപിക്കാനും സ്വര്‍ഗ്ഗം സ്വന്തമാക്കാനുമുള്ള ലളിതവും എളുപ്പവുമായ മാര്‍ഗ്ഗം കൂടിയാണ് ഇത്.
അതുകൊണ്ട് ഇപ്പോള്‍തന്നെ കഴിയുന്നത്ര തവണ ഓരോ ദിവസവും നമുക്ക് യേശുനാമം വിളിച്ചപേക്ഷിക്കാം
. യേശുവേ..യേശുവേ.യേശുവേ…