കഷ്ടതകള്‍ക്ക് മുമ്പില്‍ പതറിപ്പോകുന്നവരാണ് ഭൂരിപക്ഷവും. ഓരോ കഷ്ടപ്പാടും വരുമ്പോള്‍ ദൈവം നമ്മെ കൈവിട്ടതുപോലെ തോന്നും. അല്ലെങ്കില്‍ ദൈവശിക്ഷയാണെന്ന്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന് നമുക്ക് ഉത്തരംകിട്ടാറില്ല പലപ്പോഴും.
കാരണം നമ്മള്‍ നന്നായിപ്രാര്‍ത്ഥിക്കുന്നവരാണ്, നല്ല ജീവിതം നയിക്കുന്നവരാണ്, ആത്മീയമായിമെച്ചപ്പെട്ടവരാണ്,മറ്റുള്ളവരെ സഹായിക്കുന്നവരാണ്. പക്ഷേ നമുക്ക് കഷ്ടതകള്‍ കൂടെക്കൂടെ വരുന്നു. അല്ലെങ്കില്‍ ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന് എന്ന വിധത്തില്‍. തിരമാലകള്‍പോലെ അവ ജീവിതത്തിലേക്ക് അടിച്ചുകയറുന്നു.
ഇങ്ങനെ പലവിധത്തിലുള്ള കഷ്ടതകളിലൂടെ കടന്നുപോകുന്നവരോടായി ഏശയ്യ 48:10 പറയുന്നത് ഇപ്രകാരമാണ്. ഞാന്‍ നിന്നെ ശുദ്ധീകരിച്ചു. എന്നാല്‍ വെളളിപോലെയല്ല,കഷ്ടതയുടെ ചൂളയില്‍ നിന്നെ ഞാന്‍ ശോധന ചെയ്തു.
സ്വര്‍ണ്ണമോ വെള്ളിയോ പോലെയല്ല ദൈവം നമ്മെ ശുദ്ധീകരിക്കുന്നത്. മറിച്ച് കഷ്ടതയുടെ ചൂളയിലാണ്. വിശുദ്ധീകരിക്കുന്നത് , ശുദധീകരിക്കുന്നത് ദൈവം നമ്മെ സ്വന്തമാക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് ഒരിക്കലും നാം കഷ്ടതയില്‍ നിരാശരാകരുത്.
ദൈവത്തിന് ഓരോ വഴികളുണ്ട്. ആ വഴികളിലൂടെ ദൈവം നടത്തിക്കോളും.നാം നിരാശരാകാതിരുന്നാല്‍ മതി.